Connect with us

Hi, what are you looking for?

NEWS

കേരള പോലീസിന്റെ ഒഫിഷൽ ഫെയ്സ്ബുക്ക് പേജിൽ വ്യാജ വീഡിയോ; സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്.

കോതമംഗലം : കേരള പോലീസിന്റെ ഒഫിഷൽ ഫെയ്സ്ബുക്ക് പേജിൽ വ്യാജ വീഡിയോ പ്രചരിച്ചത് തിരിച്ചടിയായി. കേരള പോലിസിന്റെ ഒഫീഷൽ ഫെയ്സ് ബുക്ക് പേജിൽ ശനിയാഴ്ച (16-7-2022) ന് വ്യാജ വീഡിയോ പ്രചരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് “കനത്ത മഴയിൽ നേര്യമംഗലം – അടിമാലി റോഡിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീത്തായി അപകടാവസ്ഥ മുന്നറിയിപ്പ് നൽകുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിലയുറപ്പിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ ” എന്ന തലക്കെട്ടോടെയാണ് പേജിൽ പ്രചരിച്ചത്. മലമുകളിൽ നിന്നും മണ്ണും കല്ലും ഒക്കെ വലിയ തോതിൽ റോഡിലൂടെ കലങ്ങി മറിഞ്ഞ് കുത്തിയൊഴുകുന്ന ചീയപ്പാറ വെള്ളച്ചാട്ടമെന്ന പേരിൽ മറ്റേതോ സ്ഥലത്തെ വീഡിയോയും പോലീസ് വാഹനം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുള്ളതായും പോലീസ് പേജിൽ പോസ്റ്റ് ചെയ്തത്.

തുടർന്ന് ദേശീയ പാതയിൽ യാത്ര ചെയ്യുന്നവരും ജനങ്ങളും ഒരുപോലെ ഭീതിയിലായി. മറ്റു സ്ഥലങ്ങളിൽ നിന്നും വരാനുള്ള നിരവധി പേർ ദേശീയ പാതയിൽ ഗതാഗത തടസ്സം ഉണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്‌തു. ചിലർ സംശയം നിമിത്തം യാത്ര ഒഴിവാക്കി. ഏറ്റവും കൂടുതൽ ടൂറിസ്റ്റ്കൾ എത്തുന്ന അവധി ദിനമായ ഇന്ന് ഞായറാഴ്ച ടൂറിസ്റ്റുകളുടെ എണ്ണം കുറയുകയും ചെയ്‌തു. ലക്ഷങ്ങളാണ് ടൂറിസം മേഖലക്ക് നഷ്ടം സംഭവിച്ചതെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിൽ പോലുമല്ല മഹാരാഷ്ട്രയിലെ അമ്പോളി ഘാട്ട് വെള്ളച്ചാട്ടം ആണെന്ന് മനസ്സിലായതോടെ പോസ്റ്റ് ഡിലിറ്റ് ചെയ്ത് തടി തപ്പുകയാണ് കേരള പോലീസ് ചെയ്തത്.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...