കോതമംഗലം : കേരള എന്‍ ജി ഒ യൂണിയന് വജ്ര ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ 60 ഭവനരഹിതര്‍ക്ക് നിര്‍മിക്കുന്ന വീടുകളില്‍ എറണാകുളം ജില്ലയിലെ മൂന്നാമത്തെ വീടിന്റെ ശിലാസ്ഥാപനം നടന്നു. പിണ്ടിമന പഞ്ചായത്തില്‍ വെറ്റിലപ്പാറ കുളങ്ങാട്ടുകുഴിയില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം എല്‍ എ വീടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. സംഘാടക സമതി ചെയര്മാന് കൂടിയായ സി ഐ റ്റി യു ഏരിയാ പ്രസിഡന്റ് പി എം മുഹമ്മദാലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍ ജി ഒ യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ കെ സുനില്‍കുമാര്‍, സംഘാടകസമിതി വൈസ് ചെയര്‍മാര്‍ ബിജു പി നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസി ജോസഫ് , വാര്‍ഡ് മെമ്പര്‍മാരായ ജിന്സണ് മാത്യ, സിജി ആന്റണി, ലാലി ജോയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്‍ ജി ഒ യൂണിയന് ജില്ലാ സെക്രട്ടറി കെ എ അന്‍വര്‍ സ്വാഗതവും എന്‍ ജി ഒ യൂണിയന് ജില്ലാ സെക്രട്ടറിയറ്റ് മെമ്പര്‍ എം കെ ബോസ് എന്നിവര്‍ പ്രസംഗിച്ചു.