Connect with us

Hi, what are you looking for?

NEWS

കേരള ജേർണലിസ്റ്റ് യൂണിയൻ കാലടി മേഖല സമ്മേളനം നടന്നു

കാലടി :കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) കാലടി മേഖലാ സമ്മേളനം നടത്തി. ലക്ഷ്മി ഭവൻ ഹാളിൽ നടന്ന സമ്മേളനം ദീപിക കാലടി ലേഖകനും കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ ഷൈജൻ തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. കാലടി പ്രസ് ക്ലബ്ബ് പ്രസിഡൻറും എറണാകുളം ജില്ലാ കമ്മിറ്റിയംഗ വുമായ പി.ഐ.നാദിർഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.സി.സ്മിജൻ മുഖ്യപ്രഭാഷണം നടത്തി. സോഷ്യൽ മീഡിയ സ്റ്റേറ്റ് കോഡിനേറ്റർ ബോബൻ ബി. കിഴക്കേത്തറ, ജില്ലാ പ്രസിഡൻറ് ലത്തീഫ് കുഞ്ചാട്ട്, ജില്ലാ കമ്മിറ്റിയംഗം ഷിഹാബ് പറേലി, കാലടി പ്രസ് ക്ലബ്ബ് സെക്രട്ടറി അരുൺ മുകുന്ദൻ, പ്രശാന്ത് പാറപ്പുറം, തോമസ് പാടശേരി,എ.എ.ആരിഫ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി തോമസ് പാടശേരി (പ്രസിഡൻറ്), പ്രശാന്ത് പാറപ്പുറം (സെക്രട്ടറി),എ.എ. ആരിഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ യൂണിയൻ മുഖപത്രമായ കെജെയു ന്യൂസ് പുതിയ പതിപ്പിന്റെ പ്രകാശനവും കാലടി പഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു. പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക,ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

You May Also Like

NEWS

കോതമംഗലം: നവീകരിച്ച കീരംപാറ ചെങ്കര – തെക്കുമ്മല്‍ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ്...

NEWS

കോതമംഗലം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കോതമംഗലം വെസ്റ്റ് കണ്‍വെന്‍ഷന്‍ ജില്ലാ ട്രഷറര്‍ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് ചോലിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ചെറുവട്ടൂര്‍...

NEWS

കോതമംഗലം : മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജ് പ്രമുഖ ഡ്രോണ്‍ ടെക് സ്റ്റാര്‍ട്ടപ്പ് ആയ ഫ്യൂസിലേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ഡ്രോണ്‍ പരിശീലനത്തിനും ഗവേഷണത്തിനും ധാരണാപത്രം ഒപ്പ് വച്ചു. കോളേജിന് വേണ്ടി പ്രിന്‍സിപ്പാള്‍...

NEWS

IMA അക്കാഡമി ഓഫ് മെഡിക്കൽ സ്പെഷ്യലിറ്റീസ് കേരള ചാപ്റ്ററിന്റെ മേഖല സമ്മേളനങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി. IMA അക്കാഡമി ഓഫ് മെഡിക്കൽ സ്പെഷ്യലിറ്റീസ് കേരള ചാപ്റ്ററിന്റെ മേഖല മധ്യമേഖല സമ്മേളനമാണ് കോതമംഗലം ഐ. എം....

NEWS

കോതമംഗലം: കോതമംഗലം, നമ്പൂരിക്കൂപ്പിലുള്ള കൽക്കുരിശിന് സമീപം കണ്ടെത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഊന്നുകല്ലിനു സമീപം നമ്പൂരിക്കുപ്പ് പള്ളിയുടെ കൽക്കുരിശിനോട് ചേർന്നാണ് ആദ്യം രാജവെമ്പാലയെ കണ്ടത്. പള്ളിയിലെ ജീവനക്കാരനാണ് ആദ്യം പാമ്പിനെ കണ്ടത്. ആളനക്കം...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നടത്തിയ വന്‍ കഞ്ചാവ് വേട്ടയില്‍ പതിനാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍. തിരുപ്പൂര്‍ പരപ്പാളയം കുമാരസ്വാമി ലേഔട്ടില്‍ സന്തോഷ് (36), പാലക്കാട് കുഴല്‍മന്ദം ചിതലി മരത്തക്കാട് രതീഷ്...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തില്‍ രണ്ടാഴ്ചക്കിടെ രണ്ടാമതും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. 5-ാം വാര്‍ഡ് ചീക്കോട് തെക്കേച്ചാല്‍ ഭാഗത്ത് നെടുങ്കല്ലേല്‍ ജോര്‍ജിന്റെ പുരയിടത്തില്‍ കയറിയ കാട്ടാനക്കൂട്ടം പൈനാപ്പിള്‍, കവുങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്....

NEWS

കോതമംഗലം :ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായി തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം, നിറഞ്ഞ സദസ്സിന്റെയും അനുഗ്രഹീത പ്രഭാഷകൻ വി കെ സുരേഷ്...

NEWS

ഇഞ്ചത്തൊട്ടി: വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച വിശ്രമ കേന്ദ്രത്തിന്റെ മേച്ചില്‍ പടുത മോഷ്ടിക്കപ്പെട്ടു. ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പെരിയാര്‍ വാലിയുടെ അനുമതിയോടെ നടത്തിവന്നിരുന്ന കയാക്കിങ്ങ് സര്‍വ്വീസ് ഷെഡ്ഡിലാണ് മോഷണം നടന്നത്. പ്രദേശവാസിയും യുവ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ആൻ്റണി ജോൺ എം എൽ എ യുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ...

NEWS

കോതമംഗലം: മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കേരള വനം വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഫുഡ് -ഫോഡർ-വാട്ടർ മിഷൻ 2025 ന്റെ ഭാഗമായി കുട്ടമ്പുഴ റെയിഞ്ചിൽ പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന...

NEWS

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിക്ക് കഠിന തടവും പിഴയും. കോട്ടപ്പടി പാനിപ്ര ചിറ്റേത്ത്കുടിയില്‍ മക്കാ(62)നെയാണ് കോതമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷം കഠിന തടവും,...

error: Content is protected !!