കോതമംഗലം : കേരള ഹയർ പർച്ചേസ് അസ്സോസിയേഷൻ കോതമംഗലം താലൂക്കിൽ കൊവിഡ് 19 പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കേരള ഹയർ പർച്ചേഴ്സ് അസോസിയേഷൻ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ നടത്തിവരുന്ന ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോതമംഗലം താലൂക്കിലെ സർക്കാർ ആശുപത്രികൾക്ക് സാനിറ്ററൈസ് സാമഗ്രികളും മാസ്ക്കുകളും വിതരണം ചെയ്തു. ആദ്യഘട്ടത്തിൽ കോതമംഗലം താലൂക്ക് ആശുപത്രിക്കും പല്ലാരിമംഗലം സർക്കാർ ആശുപത്രിക്കുമാണ് സാമാഗ്രികൾ നൽകിയത്. സാമഗ്രികളും കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അജ്ഞലി എൻ.യു, പല്ലാരിമംഗലം പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.ആശീഷ്, പല്ലാരിമംഗലം പഞ്ചായത്ത് അംഗം മുബീന ആലി കുട്ടി തുടങ്ങിയവർ ഏറ്റു വാങ്ങി.
പ്രവർത്തനങ്ങൾക്ക് സംസ്ഥാന പ്രസിഡണ്ട് ജോസുകുട്ടി സേവ്യർ, ട്രഷറർ മനോജ് കുമാർ, മുൻ പ്രസിഡന്റ് എം.എസ്സ്. മുരളീധരൻ, വൈസ് പ്രസിഡന്റ് റോബിൻ പുളിക്കൽ,കോതമംഗലം താലൂക്ക് ഭാരവാഹിളായ ജോർജ്ജ് മാങ്കുഴ, സുനിൽ പാലക്കാടൻ, സേവ്യർ ജോസ് എന്നിവർ പങ്കെടുത്തു.