Connect with us

Hi, what are you looking for?

NEWS

വിവിധ പദ്ധതികളിലുള്ള കാലതാമസം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എം. എൽ. എ

കൊച്ചി : എറണാകുളം ജില്ലയിൽ കിഫ്‌ബി വഴി അനുവദിച്ചിരിക്കുന്ന വിവിധ പദ്ധതികളിലുള്ള കാലതാമസം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എം. എൽ. എ മാരായ റോജി എം. ജോൺ, പി. വി ശ്രീനിജിൻ, ആന്റണി ജോൺ എന്നിവർ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ പതിമൂന്നോളം പദ്ധതികൾക്ക് കിഫ്‌ബി തുക അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികൾ യഥാസമയം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുംഎം. എൽ. എ മാർ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ഡോ. രേണുരാജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജല ദൗർലഭ്യം ഉയർന്നു വരുന്ന സാഹചര്യത്തിൽ പെരിയാർ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള കനാലുകൾ ഡിസംബർ ആദ്യ ആഴ്ച തന്നെ തുറക്കാൻ സജ്ജമാവണമെന്ന് എം. എൽ. എ മാരായ റോജി എം. ജോൺ, ആന്റണി ജോൺ എന്നിവർ ആവശ്യപ്പെട്ടു. ഭൂതത്താൻകെട്ടിൽ നവംബർ 14 മുതൽ ഇതിനാവശ്യമായ ജലസംഭരണം ആരംഭിക്കും. പെരിയാർ വാലി കനാലുകളും ഇതിനോടൊപ്പം വൃത്തിയാക്കും.

ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മുടങ്ങിയ കെ. എസ്. ആർ. ടി. സി സർവീസുകൾ പുനഃരാരംഭിക്കണമെന്ന് എം. എൽ. എ മാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് എന്നിവർ ആവശ്യപ്പെട്ടു. ആളുകൾ കൂടുതലായി ആശ്രയിക്കുന്ന മുവാറ്റുപുഴ – കൂത്താട്ടുകുളം, മുവാറ്റുപുഴ -എറണാകുളം രാത്രി സർവീസ്, അടിവാട് -പരീക്കണ്ണി, ഇലഞ്ഞി -കൂത്താട്ടുകുളം സർവീസുകൾ അടിയന്തരമായി പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ജല വിതരണത്തിനുള്ള പഴയ പൈപ്പുകൾ സംസ്ഥാന പദ്ധതികളിലോ കേന്ദ്ര പദ്ധതികളിലോ ഉൾപ്പെടുത്തി നവീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം. പി ആവശ്യപ്പെട്ടു. വൈപ്പിൻ, മുളവുകാട്, ചെല്ലാനം, കുമ്പളങ്ങി പ്രദേശങ്ങളിലെ റോഡുകൾ പ്രധാന മന്ത്രി ഗ്രാമീൺ സടക് യോജനയിൽ ഉൾപെടുത്താൻ നടപടി സ്വീകരിക്കണമെന്നും എം. പി നിർദേശിച്ചു.

നിബന്ധനകൾ ലംഘിച്ചു നിർമിച്ച മലയിടം തുരുത്ത്, വിലങ്ങ് സ്കൂളുകളിലെ നിർമാണത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ശുപാർശ ചെയ്യണമെന്ന് പി. വി ശ്രീനിജിൻ എം. എൽ. എ ആവശ്യപ്പെട്ടു. വിലങ്ങ് സ്കൂൾ തത്കാലികമായി പ്രവർത്തിക്കുന്ന സ്ഥലത്തു സൗകര്യങ്ങൾ കുറവായതിനാൽ പുതിയ സ്കൂൾ കെട്ടിടം സുരക്ഷിതമാണെങ്കിൽ കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർക്ക് നിർദേശം നൽകി. പെരിയാർ വാലി ഇറിഗേഷൻ കനാലിനു കുറുകെ കിറ്റക്സ് കമ്പനി അനധികൃതമായി സ്ഥാപിച്ച മാലിന്യ പൈപ്പുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കാത്ത സാഹചര്യത്തിൽ നിയമ നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി. അനധികൃതമായി നികത്താൻ ശ്രമിച്ച പാടങ്ങളിലെ മണ്ണ് നീക്കം ചെയ്യണമെന്നും എം. എൽ. എ പറഞ്ഞു. ഇത്തരത്തിലുള്ള മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി അദാലത്ത് നടത്തും. പെരുമ്പാവൂർ -ആലുവ റോഡിന്റെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്നും പി. വി ശ്രീനിജിൻ എം. എൽ. എ ആവശ്യപ്പെട്ടു.

കോതമംഗലത്തെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ വീടുകള്‍ക്ക് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ വെട്ടുന്നതിന് അടിയന്തര പ്രധാന്യം നല്‍കണമെന്ന് ആന്‍ണി ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. തങ്കളം- കാക്കനാട് പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. കുട്ടമ്പുഴ പന്തപ്ര ആദിവാസി കോളനിയിലെ ഭവന നിര്‍മ്മാണം വേഗത്തിലാക്കാൻ എം.എല്‍.എയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ നവംബര്‍ ആദ്യ വാരത്തില്‍ യോഗം ചേരും. വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനായി വാടാട്ടുപാറയില്‍ 4 കിലോമീറ്റര്‍ പുതിയ ഫെസിങ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 7 കിലോമീറ്ററില്‍ പുതിയതായി ഫെസിങ് ചെയ്യുന്നതിനുള്ള
നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.

തുടര്‍ച്ചയായി മണ്ണിടിച്ചിലുണ്ടാകുന്ന നേര്യമംഗലം മേഖലയിലെ സ്ഥലങ്ങള്‍ ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഫെബ്രുവരിയോടെ പൂര്‍ത്തീകരിക്കും. നേര്യമംഗലത്തിന് സമാനമായി ഇടമലയാറിലും മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളുണ്ടെന്നും അവിടെയും പഠനം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

കോതമംഗലം മണ്ഡലത്തിലെ ദേശീയ പാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകള്‍ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എം. എൽ. എ ആവശ്യപ്പെട്ടു, അടിയന്തര സാഹചര്യങ്ങളിൽ ട്രാഫിക് വാര്‍ഡന്മാരുടെ സേവനം പ്രയോജനപ്പെടുത്തണം.

മുടിക്കൽ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര നിർണയം ഉടൻ പൂർത്തിയാക്കണമെന്ന് മാത്യു കുഴൽനാടൻ എം. എൽ. എ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്ന ആധാര കൈമാറ്റങ്ങൾ ബുധനാഴ്ചക്കകം കൈമാറാൻ സബ് രജിസ്ട്രാർ ഓഫീസർക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ കൂടുതൽ റെവന്യൂ ഉദ്യോഗസ്ഥരെ പദ്ധതി നടത്തിപ്പിനായി നിയോഗിക്കും. ജൽ ജീവൻ മിഷന്റെ ഭാഗമായി വാളകം പഞ്ചായത്തിൽ നിർമിക്കുന്ന പുതിയ വാട്ടർ ടാങ്കിന്റെ ടെൻഡർ 40 ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കും. മൂവാറ്റുപുഴ കോർമല വാട്ടർ ടാങ്കിന്റെ ഘടന സ്ഥിരത റിപ്പോർട്ട്‌ തയ്യാറായി കഴിഞ്ഞു. അതിനു ശേഷം സെൻസറുകൾ സ്ഥാപിച്ചു ജലനിരപ്പ് ഉയർത്തുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ആരക്കുഴ ഗ്രാമപഞ്ചായത്തിലെ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് എം. എൽ. എ യുടെ അധ്യക്ഷതയിൽ യോഗം ചേരാനും തീരുമാനമായി.

മണ്ഡലകാലം കണക്കിലെടുത്ത് കാലടിഭാഗത്ത് പെരിയാറിന്റെ വിവിധ കടവുകൾ ശുചീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റോജി.എം.ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അങ്കമാലി ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ ഉടൻ ആരംഭിക്കണമെന്നും എം. എൽ. എ പറഞ്ഞു.

പൊതു മരാമത്ത്, പഞ്ചായത്ത്‌ എന്നിവരുടെ ഉടമസ്ഥതയിലുള്ള റോഡുകൾ വാട്ടർ അതോറിറ്റി കുഴിക്കുന്ന പക്ഷം നിർബന്ധമായും പുനഃസ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് ആവശ്യപ്പെട്ടു. തൃക്കാക്കരയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ട്രാഫിക് അഡ്വൈസറി ബോർഡ്‌ യോഗം ഉടൻ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടപ്പ് സാമ്പത്തിക വർഷത്തിലെ വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതിയും യോഗത്തിൽ വിലയിരുത്തി. കേരള വാട്ടർ അതോറിറ്റി പി. എച്ച് ഡിവിഷൻ കൊച്ചി, ജെൻറം കൊച്ചി പ്രൊജക്റ്റ്‌ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, മുവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റ്‌ എക്സിക്യൂട്ടീവ് എഞ്ചിനീയർ, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് (റോഡ്സ് ) തൃക്കാക്കര, ഇടമലയാർ ഇറിഗേഷൻ പ്രൊജക്റ്റ്‌ ഡിവിഷൻ 1, പൊതുമരാമത്ത് വകുപ്പ് (ബിൽഡിംഗ്‌), എന്നീ ഓഫീസുകൾ 100 ശതമാനം തുകയും ചെലവഴിച്ചു. ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ 99.9 ശതമാനം തുകയും വിനിയോഗിച്ചു.

യോഗത്തിൽ ഹൈബി ഈഡൻ എം. പി, എം. എൽ. എ മാരായ ആന്റണി ജോൺ, റോജി എം. ജോൺ, പി വി ശ്രീനിജിൻ, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ് ഷാജഹാൻ, ജില്ലാ പ്ലാനിങ് ഓഫീസർ പി. എ ഫാത്തിമ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

NEWS

കോതമംഗലം :കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ...

NEWS

ഊന്നുകൽ : ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ബഹുമുഖ പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ അവാർഡ്, കായിക മികവ്, കർഷക...

NEWS

കോതമംഗലം : ജീവിതശൈലി രോഗങ്ങളിൽ നിന്ന് സ്ത്രീകളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷീ ജിം പ്രവർത്തനം ആരംഭിച്ചു. ഷി ജിമ്മിന്റെ പ്രവർത്തനോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ (KSSPU) പിണ്ടിമന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഫീസിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. മുത്തംകുഴി എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ വികസന സദസ് കോതമംഗലം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്നു.വികസന സദസ്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം...

NEWS

കോതമംഗലം:ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് 2.34 കോടി രൂപ ചെലവഴിച്ച് കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ നിർമ്മിച്ച ആധുനീക ബസ് ടെർമിനൽ( ഹരിത ടെർമിനൽ )ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്...

NEWS

കോതമംഗലം :കീരംപാറ – ഭൂതത്താൻകെട്ട് റോഡ് നവീകരണം പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച്...

NEWS

കോതമംഗലം: നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷക്കാലം പശ്ചാത്തല വികസന രംഗത്ത് കോതമംഗലം നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പൊതുമരാമത്ത് വകുപ്പ്...

NEWS

കോതമംഗലം :എറണാകുളം റവന്യൂ ജില്ലാ കായിക മേള സമാപിച്ചു. സമാപന സമ്മേളന ഉദ്ഘടനവും സമ്മാന ദാനവും ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി...

NEWS

  കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...

NEWS

കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച അത്യാധുനികKSRTC ബസ് ടെർമിനലിന്റെ ഹരിതവൽക്കരണവുമായി ബന്ധപ്പെട്ട് കോതമംഗലം ടൗൺ യുപി സ്കൂൾ നടത്തിയ പരിപാടിയിൽ സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും ആദരവ് കോതമംഗലം എംഎൽഎ...

error: Content is protected !!