കോതമംഗലം: കേരളത്തിൽ ആദ്യമായി കരയിലൂടെയും പുഴയിലൂടെയും കരയാത്രയും ജലയാത്രയും സമന്വയിപ്പിച്ചു കൊണ്ട് നടത്തുന്ന കെ.എസ്.ആർ.റ്റി.സിയുടെ ജംഗിൾ സഫാരിക്ക് അഴക് കൂട്ടി ഭൂതത്താൻകെട്ടിലെ ബോട്ട് യാത്ര ഇന്ന് രാവിലെ ആൻ്റണി ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരാണ് ആദ്യ യാത്രക്കാർ. ഭൂതത്താൻ കെട്ടിൽ നിന്നും ബോട്ടിൽ കുട്ടമ്പുഴ എത്തുന്ന ഇവർ ശേഷം അവിടെ നിന്നും കെ.എസ്.ആർ.റ്റി സിയിൽ യാത്ര തുടരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ജംഗിൾ സഫാരി കേരളത്തിലെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്നും ആഭ്യന്തര ടൂറിസം മേഖലയുടെ വളർച്ചയുടെ സുവർണ്ണ കാലഘട്ടത്തിനാണ് ഇതിലൂടെ തുടക്കം കുറിച്ചിരിക്കുന്നത് എന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷനും യുവജനക്ഷേമ ബോർഡ് മെമ്പറുമായ അഡ്വ.റോണി മാത്യു പറഞ്ഞു.
