കോതമംഗലം: കേന്ദ്ര വസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വിഭാഗം കേരളത്തിൽ ആദ്യമായി വടാട്ടുപാറയിൽ ഹാൻ്റി ക്രാഫ്റ്റ് കമ്പനിക്ക് രൂപം നൽകി പരിശീലനം ആരംഭിച്ചു. കുട്ടമ്പുഴ, വടാട്ടുപാറ പ്രദേശങ്ങളിലെ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന ഈറ്റ, മുള വിഭാഗങ്ങളിൽപ്പെട്ട ആളുകളുടെ ഉന്നമനത്തിനും, അവരുടെ പരമ്പരാഗത തൊഴിലുകളെ ആധുനികവൽക്കരിക്കുന്നതിനുമാണ് ഈ പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. വടാട്ടുപാറ മിനി സ്റ്റേഡിയത്തിൽ നടന്നുവരുന്ന പദ്ധതിയിൽ 30-ഓളം പേർ പരിശീലിക്കുന്നുണ്ട്.
ഇവിടെ തൊഴിൽ ചെയ്യുന്നവർക്ക് ഒരു മാസം പൂർത്തിയാക്കുമ്പോൾ 7500 രൂപയും കേന്ദ്ര ഗവൺമെൻ്റിൻ്റെ സർട്ടിഫിക്കേറ്റും ലഭിക്കും. ഈ പരിശീലനം ലഭിച്ചവർക്ക് മന്ത്രാലയത്തിൻ്റെ കീഴിലുള്ള വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തുകയും, ഇതിലൂടെ ഇവർക്ക് മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇവർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ തന്നെ പ്രധാന നഗരങ്ങളിൽ എക്സിബിഷൻ സംഘടിപ്പിച്ച് ഉൽപ്പന്നങ്ങളുടെ വിപണന സാധ്യത ഉറപ്പാക്കും.
വടാട്ടുപാറ മേഖലയിൽ നിരവധി ആദിവാസി കുടുംബങ്ങളാണ് നെയ്ത്ത് ജോലി കൊണ്ട് ഉപജീവനം നടത്തുന്നത്. പുതിയ പരിശീലന പദ്ധതിയിലൂടെ ഇവരുടെ സ്ഥിരവരുമാനം ഉറപ്പാക്കാനും, പരമ്പരാഗത തൊഴിലുകൾ നിലനിർത്താനും സാധിക്കുമെന്ന് ലൈഫ് എംപവർ കമ്പനിയുടെ ബേബി മംഗലത്തും , ഡിസൈനർ മൊഹ്സിനയും പറഞ്ഞു.
instagram follower kaufen