കോതമംഗലം: കേരളീയ യുവത്വത്തിന്റെ കലാകായിക മേളയായ കേരളോത്സവത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ എറണാകുളം ജില്ലയിലെ കോതമംഗലത്ത് ഏപ്രിൽ 8 മുതൽ 11 വരെ വിവിധ വേദികളിലായി സംഘടിപ്പിക്കുകയാണ് കേരളോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനും ആയി കോതമംഗലം പോലീസ് സ്റ്റേഷന് സമീപമുള്ള സഹകരണ ബാങ്ക് സമുച്ചയത്തിൽ രൂപീകരിച്ച സംഘടന സമിതി ഓഫീസ് പൊതുവരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു ബഹു കോതമംഗലം എംഎൽഎ ശ്രീ ആന്റണി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് സ്വാഗതം ആശംസിച്ചു.
എറണാകുളം ജില്ലാ കലക്ടർ ശ്രീ എൻ എസ് കെ ഉമേഷ് ആശംസകൾ അറിയിച്ച ചടങ്ങിൽ എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ, കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി, വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, കോതമംഗലം തഹസിൽദാർ എം അനിൽകുമാർ, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡണ്ട് മിനി ഗോപി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പ്രജീക്ഷ ആർ ജില്ലാ യൂത്ത് കോഡിനേറ്റർ എ ആർ രഞ്ജിത്ത് കേരള സംസ്ഥാന കോഡിനേറ്റർ പി എം സാജൻ, അവളിടം ജില്ലാ കോഡിനേറ്റർ നീനു സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു
