കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കാരിയൂർ യൂണിറ്റ് കുടുംബമേള ജില്ലാ ട്രഷറർ സി.എസ്. അജ്മൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഇ. കെ. സേവ്യർ , ജനറൽ സെക്രട്ടറി റെന്നി പി. വർഗീസ്, വനിതാ വിംഗ് നിയോജക പ്രസിഡന്റ് ആശ ലില്ലി തോമസ്, യുത്ത് വിംഗ് നിയോജക പ്രസിഡന്റ് ഷംജൽ പി.എം. എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് അനിൽ ഞാളുമഠം അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി വി.എൻ. ജയരാജ് സ്വാഗതവും വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് ശ്രീദേവി ബാബു കൃതജ്ഞതയും രേഖപ്പെടുത്തി.കവി സി. ആർ. ശശിധരൻ നമ്പ്യാരേയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു. തുടർന്ന് കലാഭവൻ ശശി കൃഷ്ണയുടെ സംഗീത വിരുന്ന് ഉണ്ടായിരുന്നു.
