തിരുവനന്തപുരം: കേരളാ ബാങ്കിന്‍റെ ആദ്യ ഭരണസമിതി ചുമതലയേറ്റു. മുവാറ്റുപുഴയിലെ സിപിഎം നേതാവ് ഗോപി കോട്ടമുറിക്കലാണ് കേരളാ ബാങ്കിൻ്റെ പ്രഥമ പ്രസിഡന്‍റ്. റിസർവ് ബാങ്ക് അനുമതി ലഭിച്ചാൽ പ്രവാസികളുടെ പണമിടപാട് അടക്കം നൂതന ബാങ്കിംഗ് സംവിധാനത്തിലേക്ക് കേരളാ ബാങ്ക് കടക്കുമെന്ന് പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ഒരുവർഷം ഇടക്കാല ഭരണസമിതിക്കായിരുന്നു ചുമതല. ഗോപി കോട്ടമുറിക്കൽ പ്രസിഡന്‍റായും സിപിഎം സംസ്ഥാന സമിതിയംഗം എംകെ കണ്ണൻ വൈസ് പ്രസിഡന്‍റായും 13അംഗ ഭരണസമിതിയാണ് ചുമതലയേറ്റത്. സംസ്ഥാനത്ത് 769 ശാഖകളാണ് കേരളാബാങ്കിനുള്ളത്.