Connect with us

Hi, what are you looking for?

NEWS

ടൂറിസം സാധ്യതകളെ അവസരമാക്കി മുന്നേറാന്‍ ഒരുങ്ങി കീരംപാറ ഗ്രാമപഞ്ചായത്ത്.

കോതമംഗലം : പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ പഞ്ചായത്താണ് കീരംപാറ. വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളാണ് പഞ്ചായത്തിലുള്ളത്. കാര്‍ഷിക ഗ്രാമമെന്ന നിലയില്‍ കൃഷിക്കും അതിനൊപ്പം വിനോദസഞ്ചാരത്തിനും പ്രാധാന്യം നല്‍കി മുന്നോട്ട് നീങ്ങുകയാണ് കീരംപാറ. ടൂറിസത്തിന് അനന്തസാധ്യതകളാണ് കീരംപാറ പഞ്ചായത്തിനുള്ളതെന്ന് പ്രസിഡന്റ് വി. സി. ചാക്കോ പറഞ്ഞു. കീരംപാറ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ടൂറിസം സാധ്യതകളിലേക്കാണ് വഴി തുറക്കുന്നത്. ഇത് പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇഞ്ചത്തൊട്ടി തൂക്ക് പാലം, പെരിയാറിന്റെ മനോഹരമായ കാഴ്ചകള്‍, പുന്നേക്കാടിനു സമീപമുള്ള 611 മുടി, നാടുകാണി മല തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍. ഇവയെ ഉള്‍പ്പെടുത്തി ഒരു ടൂറിസം പാക്കേജാണ് ഉദ്ദേശിക്കുന്നത്.

വിദേശികളെ ഉള്‍പ്പെടെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ഡി.പി.ആര്‍ (ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് ) തയ്യാറാക്കുകയാണ് പഞ്ചായത്ത്‌ . പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ പഞ്ചായത്തിലെ വനിതകള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രിയെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനെയും സമീപിച്ചിട്ടുണ്ട്. വിവിധ ടൂറിസം ഫെസ്റ്റുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്ക് വലിയ പ്രധാന്യമുള്ള പഞ്ചായത്താണ് കീരംപാറ. ഈ സാമ്പത്തിക വര്‍ഷത്തില്‍ സമഗ്ര പുരയിടകൃഷി പദ്ധതി ആവിഷ്‌കരിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷത്തൈ, പച്ചക്കറിത്തൈ തുടങ്ങിയവ വിതരണം ചെയ്തു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.

ക്ഷീരമേഖലയില്‍ കാലീത്തീറ്റയ്ക്ക് സബ്സിഡി കൊടുക്കുന്നുണ്ട്. ആടുവളര്‍ത്തല്‍ സ്‌കീം നടപ്പിലാക്കി വരുന്നു. മൃഗാശുപത്രിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്തിന് കീഴില്‍ രണ്ട് പൊതുവിദ്യാലയങ്ങളാണുള്ളത്. ഇവയുടെ ഭൗതിക സാഹചര്യം ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. രണ്ട് സ്ഥാപനങ്ങളിലും 10 ലക്ഷം രൂപ വീതം ചെലവഴിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെ ഹൈടെക് നിലവാരത്തിലേക്ക് എത്തിക്കാന്‍ ശ്രമം നടക്കുന്നു. നാടുകാണിയില്‍ എസ്.സി വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി പ്രതിഭാകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഓണ്‍ലൈന്‍ പഠന സംവിധാനം ഒരുക്കുന്നതിനും കുടിവെള്ളം എത്തിക്കുന്നതിനും പഞ്ചായത്ത് നടപടിയെടുത്തു.

ക്ലീന്‍ കീരംപാറ, ഗ്രീന്‍ കീരംപാറ എന്ന പദ്ധതി ആവിഷ്‌കരിച്ചു. ജനകീയ പങ്കാളിത്തത്തോടെ മാലിന്യപ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം. പഞ്ചായത്തില്‍ ഹരിത കര്‍മസേന പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ജൈവമാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനായി ബയോ ബിന്നുകള്‍ വൈകാതെ വിതരണം ചെയ്യും. ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം പഞ്ചായത്തില്‍ മികച്ചരീതിയില്‍ നടന്നുവരുന്നു. വീടില്ലാത്ത 250 കുടുംബങ്ങള്‍ ഇനിയും പഞ്ചായത്തിലുണ്ട്. ഈ ഭരണസമിതിയുടെ കാലയളവില്‍ അവര്‍ക്കെല്ലാം വീട് നല്‍കുക എന്നതാണ് ലക്ഷ്യം.
കുടിവെള്ളക്ഷാമമുള്ള ചില പ്രദേശങ്ങള്‍ പഞ്ചായത്തിലുണ്ട്. അത് ശാശ്വതമായി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. നിലവില്‍ 19 കോടിയുടെ പദ്ധതിക്ക് അനുമതിയായിട്ടുണ്ട്. അതിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് ഗാര്‍ഹിക കണക്ഷനുകളും നല്‍കുന്നുണ്ട്.

ചിത്രം :1. പഞ്ചായത്ത്‌ പ്രസിഡന്റ് വി. സി. ചാക്കോ
2. പെരിയാർ നദിക്ക് കുറുകെയുള്ള ഇഞ്ചത്തൊട്ടി തൂക്കു പാലം.

You May Also Like

NEWS

കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...

NEWS

കോതമംഗലം :കീരംപാറ – ഭൂതത്താൻകെട്ട് റോഡ് നവീകരണം പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച്...

NEWS

കോതമംഗലം : തിരുവനന്തപുരം സർഗ്ഗാരവം സാഹിത്യ സാംസ്കാരിക വേദിയുടെ ഗിഫ മാധ്യമ പുരസ്കാരം മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സിന്. നാളെ ബുധനാഴ്ച്ച തിരുവനന്തപുരം...

NEWS

കോതമംഗലം :കോതമംഗലം ഡിവിഷനു കീഴിൽ കീരംപാറ പഞ്ചായത്തിലെ വന്യ മൃഗ ശല്യം പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ഫെൻസിങ്ങിന്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടുള്ളതായി വനം വകുപ്പ് മന്ത്രി എ...

NEWS

കോതമംഗലം : കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കുള്ള സംസ്ഥാന അവാർഡ് കീരംപാറയിൽ പ്രവർത്തിക്കുന്നു തട്ടേക്കാട് അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന് ലഭിച്ചു. 2020 ഏപ്രിൽ 9...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് നേര്യമംഗലത്ത് പണിതു കൊണ്ടിരിക്കേ ഇടിഞ്ഞു പൊളിഞ്ഞു ചാടിയ സ്പാസെന്റർ( ടൂറിസ തിരുമ്മൽ കേന്ദ്രം) നിർമ്മണത്തിലെ വൻ അഴിമതിയെക്കുറിച്ച് ബാങ്ക് അംഗം അനൂപ് തോമസും പൊതുപ്രവർത്തകനായ...

NEWS

കോതമംഗലം : കീരംപാറയിൽ ഇടിമിന്നലേറ്റ് നാശ നഷ്ടം സംഭവിച്ച 2 വീടുകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.കണിയാൻ കുടിയിൽ കെ പി കുര്യാക്കോസ്, കണിയാൻ കുടിയിൽ കെ പി മത്തായി...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിന്‍റെ വനാതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായും കൃഷികള്‍ നശിപ്പിച്ചും വിഹരിക്കുന്ന കാട്ടാനകള്‍ അടക്കമുള്ള വന്യജീവികളുടെ നിരന്തരമുള്ള ശല്യം അവസാനിപ്പിക്കാന്‍ ഇടത് എം.എല്‍.എ.യും, പിണറായി സര്‍ക്കാരും ശാശ്വത നടപടികളൊന്നും എടുക്കുന്നില്ലെന്ന്...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്- തട്ടേക്കാട് റൂട്ടില്‍ കാട്ടാനകള്‍ ദിവസങ്ങളായി വഴിതടഞ്ഞ് പ്രതിസന്ധി സൃഷ്ടിച്ചിട്ടും അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകം. 14 ആദിവാസി കുടികളിലെ അടക്കം ഇരുപത്തിയയ്യായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലൈ പുന്നേക്കാട് കാട്ടാനക്കുട്ടം നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പുന്നേക്കാട് കളപ്പാറ മേഖലയില്‍ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കൃഷി നശിപ്പിച്ച ശേഷം ചിന്നംവിളിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ആനകള്‍ ഇന്നലെ...

NEWS

കോതമംഗലം: മികച്ച മാധ്യമ റിപ്പോർട്ടർക്ക് തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം പത്ര പ്രവർത്തകനും ,കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കീരമ്പാറ വെളിയേൽ ച്ചാൽ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മണ്ഡലത്തെ പ്രകാശ പൂരിതമാക്കുവാൻ വേണ്ടി 2016...

error: Content is protected !!