കീരംപാറ : വെളിയൽച്ചാൽ സെന്റ്. ജോസഫ്‌സ് ഹൈസ്കൂൾ 1991 എസ്. എസ്. എൽ. സി ബാച്ച് പൂർവ വിദ്യാർത്ഥികളുടെ സംഗമവും, ഓണാഘോഷവും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡീക്കൻ ഷിനോ ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ. ഷീബ മുഖ്യ പ്രഭാഷണം നടത്തി. അലുംനി പ്രസിഡന്റ് സിബി കോടിയാട്ട് അധ്യക്ഷത വഹിച്ചു. വി. സി. ജോസഫ്, പീറ്റർ മാങ്കുഴ, പി. വി. ഇമ്മാനുവൽ, ലില്ലികുട്ടി, ബെറ്റി, ജോമോൻ പാലക്കാടൻ, ഷിബി വര്ഗീസ്, സോബി കുര്യാക്കോസ്, സിനായി ജോർജ് എന്നിവർ പ്രസംഗിച്ചു. 31 വർഷങ്ങൾക്കു മുൻപ് പഠിപ്പിച്ച അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. കലാ പരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവ നടത്തി.


























































