കോതമംഗലം : കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സ്കൂൾ വാർഷിക സമ്മേളനവും പൂർവ്വ അധ്യാപകരുടെ ഗുരുവന്ദനവും നടത്തി. സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. സ്കൂൾ മാനേജർ എം. പി മത്തായികുഞ്ഞിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ മാർട്ടിൻ സൈമൺ സ്വാഗതവും, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പ്രമോദ് ജി വി മുഖ്യപ്രഭാഷണവും, ചേലാട് ബസ് അനിയ വലിയപള്ളി വികാരി ഫാദർ കെ പി അബ്രഹാം കളിയൻകുന്നത് അനുഗ്രഹ പ്രഭാഷണവും നടത്തി.
സ്കൂളിന്റെ സ്ഥാപകമാനേജറായിരുന്നു മുൻ മന്ത്രി ഷെവ. കമാൻഡർ ഡോ.ടി യു കുരുവിള, മുൻ സ്കൂൾ മാനേജർമാർ, പൂർവ്വ അധ്യാപകർ, സെന്റ് സ്റ്റീഫൻസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് വിരമിക്കുന്ന സൂസമ്മ പോൾ എന്നിവരേയും ആദരിച്ചു. വയലിനിസ്റ്റും അഭിനേതാവുമായ സ്റ്റീഫൻ മാത്യുവിന്റെ സംഗീതവിരുന്നും ഉണ്ടായിരുന്നു.
പഞ്ചായത്ത് പ്രസിഡണ്ട് റീന ജോഷി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപി മുട്ടത്ത്, വാർഡ് മെമ്പർ അരുൺ ടി ജോയ് , ചേലാട് പള്ളി സഹവികാരിമാരായ ഫാ. എൽദോസ് കാക്കനാട്ട്, ഫാ വർഗീസ് പുതുമനകൂടി, ചേലാട് പള്ളി ട്രസ്റ്റിയായ റോയി വർഗീസ് അപ്പയ്ക്കൽ, റെജി സൈമൺ കൊട്ടിശ്ശേരിക്കുടിയിൽ, മുൻ മാനേജർമാരായ കെ കെ ദാനി, സി.ജി ജോർജ്ജ്, ബോബി ഉതുപ്പ്, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിനി.കെ. കുര്യാക്കോസ്, ഹെഡ്മിസ്ട്രസ് അജി കെ പോൾ, പി.ടി.എ പ്രസിഡൻറ് ഷാജു എ.പി, മാതൃസംഘം ചെയർപേഴ്‍സൺ മിനി സുധാകരൻ, സ്റ്റാഫ് സെക്രട്ടറി എൽദോ ജോസ്, സ്കൂൾ ലീഡർ കുമാരി. ഗായത്രി ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു.





















































