കോതമംഗലം : കീരംപാറ സെൻ്റ് സെബാസ്ത്യൻസ് പള്ളിയിൽ ഇടവക നവീകരണ ധ്യാനം വെളിയേൽചാൽ ഫൊറോന വികാരി റവ.ഡോ.തോമസ് ജെ പറയിടം ഉത്ഘാടനം ചെയ്തു. ആത്മ നവീകരണമാണ് ധ്യാനത്തിൻ്റെ ലക്ഷ്യമെന്ന് അദ് ദേഹം പറഞ്ഞു. നോമ്പുകാലത്ത് നടത്തുന്ന ഈ ധ്യാനം ഇടവകയുടെ സമഗ്ര നവീകരണത്തിന് ഇടയാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. നാലു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനം ഏപ്രിൽ 9-ന് സമാപിക്കും . ധ്യാനം നയിക്കുന്നത് പ്രശസ്ത ധ്യാനഗുരു ബ്രദർ തോമസ് കുമളിയാണ്. ധ്യാധത്തിന് മുന്നോടിയായി വികാരി ഫാ.അരുൺ വലിയതാഴത്ത് വിശുദ്ധ ബലിയർപ്പിച്ചു. ജോർഡി മനയാനിപ്പുറം , ആഗസ്തി വാട്ടപ്പിള്ളിൽ, ദേവസിക്കുട്ടി ചെറായിൽ, ജിമ്മി പി. മാത്യു എന്നിവർ പങ്കെടുത്തു.
