Connect with us

Hi, what are you looking for?

NEWS

നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്രം നിയന്ത്രിച്ചു കൊണ്ട് തെരുവ് നായ്ക്കൾ; ഹോൺ അടിച്ചാൽ വഴി തടയിലും മുരങ്ങലും.

കീരംപാറ : പുന്നേക്കാട്ട് തെരുവ് നായ ശല്ല്യം രൂക്ഷമായി. കീരംപാറ പഞ്ചായത്ത്‌ ഓഫീസിനു സമീപം പുന്നെക്കാട് റോഡിൽ പൊതു ജനങ്ങൾക്ക്‌ ഭീഷണിയായി മാറുകയാണ് തെരുവ് നായ്ക്കളുടെ കൂട്ടം. പലവിധ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ വരുന്ന ഈ പഞ്ചായത്ത് ഓഫീസിനു സമീപം പ്രധാന പാതയിൽ നായ്ക്കൂട്ടം തമ്പടിച്ചിരിക്കുന്നതുമൂലം ചില്ലറ ഭീതിയൊന്നുമല്ല ജനങ്ങൾക്ക്. ഇതുവഴി സഞ്ചരിക്കുന്ന ഇരു ചക്ര വാഹന യാത്രികർക്കും ഇവർ തലവേദന സൃഷ്ടിക്കുകയാണ്.

 

 

റോഡിനു കുറുകെ ചാടുന്നത് വഴി പല ഇരുചക്ര വാഹന യാത്രികരും മറിഞ്ഞു വീഴുന്നതും പതിവാണ്. ചിലരകട്ടെ തലനാരിഴക്ക് രക്ഷപെട്ട ആശ്വാസത്തിലും. റോഡിലെ ഇരുചക്ര വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയാകുന്ന തെരുവ് നായ ശല്യം പരിഹരിക്കാനുള്ള അടിയന്തര നടപടി കൈകൊള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...