കീരംപാറ : പാര്‍ക്ക് ചെയ്തിരുന്ന മിനി വാന്‍ സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചു. പുന്നേക്കാട് സെൻറ് ജോർജ് യാക്കോബായ പള്ളിയുടെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഷെബി ജേക്കബ് (നീലത്താമര) എന്ന വ്യക്തിയുടെ വാഹനത്തിന്റെ (ട്രാവലർ) ഗ്ലാസ് അടിച്ച് പൊട്ടിക്കുകയും, വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട് പാട് വരത്തുകയും ചെയ്തത്. സാമൂഹ്യ വിരുദ്ധരുടെ ഈ അഴിഞ്ഞാട്ടം അവസാനിപ്പിക്കുവാനും , മേലിൽ ഇതു പോലുള്ള പ്രവർത്തികൾ ആവർത്തിക്കാതിരിക്കുവാനും എത്രയും വേഗത്തിൽ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുവാനും ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുകയും ചെയ്‌തു. പോലിസ് അന്വേക്ഷണം ആരംഭിച്ചു.
