കോതമംഗലം: രണ്ടു വികസത്തിനു മുൻമ്പ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ച പുന്നേക്കാട് കവലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു ജനങ്ങളുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടിന് ശ്വാസത പരിഹാരം ഉണ്ടാക്കണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. ഈ പ്രശ്നം സൗഹാർദ്ദപരമായി തീർത്തില്ലെങ്കിൽ ശക്തമായ റിലേ സമര പരിപാടി ആരംഭിക്കുമെന്ന് മുൻ എം.പി വ്യക്തമാക്കി.
ഉരുൾപൊട്ടൽ ഉണ്ടായ കീരപ്പാറ പഞ്ചായത്തിലെ മുണ്ടുത്തുകണ്ടം സന്ദർശിച്ച ശേഷം പുന്നേക്കാട് കവലയിൽ എത്തിച്ചേറുകയായിരുന്നു ഫ്രാൻസിസ് ജോർജ്ജ്. നിയോജക മണ്ഡലം പ്രസിഡന്റ്
എ.റ്റി. പൗലോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ റാണി കുട്ടി ജോർജ് , ബ്ലോക്ക് മെമ്പർ ജോമി തേക്കേക്കര, റോയ് സ്ക്കറിയ, എൽദോസ് വർഗീസ് എന്നിവർ പങ്കെടുത്തു.