കോതമംഗലം: പുന്നേക്കാട് കഴിഞ്ഞ ദിവസം മേൽക്കൂര തകർന്ന വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.കഴിഞ്ഞ ദിവസം രാവിലെ 7.30 തോടുകൂടിയാണ് മറ്റത്തിൽ വീട്ടിൽ തങ്കച്ചന്റെ വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന് വീണത്.കുടുംബത്തിന് പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ എം എൽ എ റവന്യൂ അധികൃതർക്ക് നിർദ്ദേശം നൽകി.എം എൽ എ യോടൊപ്പം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആശാമോൾ ജയപ്രകാശ്,ലിസി ജോസ്,അൽഫോൻസ സാജു എന്നിവരും ഉണ്ടായിരുന്നു.
