പുന്നെക്കാട് : കീരംപാറ പഞ്ചായത്തിലെ ആറാം വാർഡിലെ 611 മുടിയിൽ പുതിയതായി തുടങ്ങുവാൻ പോകുന്ന പാറമടക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിൽ എത്തി. പഞ്ചായത്ത് കമ്മിറ്റിയുടെ എതിർപ്പ് മറികടന്നുകൊണ്ട് ജിയോളജി വകുപ്പ് അനുവാദം നൽകിയതിന്റെ പേരിൽ ആണ് സെക്രട്ടറി അനുമതി നൽകിയത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോൾ അറിയിച്ചു. 611 മുടിയുടെ താഴെ അനേകം ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയായി തുടങ്ങുന്ന പാറമട എന്ത് വില കൊടുത്തും എതിർക്കുമെന്ന് മെമ്പർ ലിസി ജോണി അറിയിച്ചു. പഞ്ചായത്ത് കമ്മിറ്റിയിൽ ഉള്ള എതിർപ്പ് മറികടന്ന് നടത്തുന്ന പ്രവർത്തനങ്ങൾ നാടിനു തന്നെ ആപത്ത് ആണെന്ന് ജോയ് എലിച്ചിറ പറഞ്ഞു.
പ്രതിഷേധ സമരത്തിൽ പഞ്ചായത്ത് മെമ്പർ ലിസി ജോണി, ജോയ് എലിച്ചിറ, ഷാജു വെങ്ങശ്ശേരിൽ, റെജി പള്ളിമാലിൽ, മോൻസി അവിരാപാട്ട്, പി. ടി. ഷിബി, മാമച്ചൻ എലിച്ചിറ, ബിനോയ് നെല്ലിക്കുന്നെൽ, ജോഷി വലിയ പറമ്പിൽ, ജോസ് മൂത്തലതോട്ടം, കെ. എ. വത്സലൻ, ജോളി മാത്യു, സണ്ണി അവിരാപാട്ട്, ഡിഗൊൾ കെ. ജോർജ്, സുനിൽ ജോയ്, ജോജി മുക്കാലുവീട്ടിൽ എന്നിവർ നേതൃത്വം നൽകി. ജനകീയ സമിതി രൂപികരിച്ചു കൊണ്ട് സമരം കൂടുതൽ ശക്തമാക്കുവാൻ തീരുമാനിച്ചു.