കോതമംഗലം :കീരംപാറ പഞ്ചായത്തിലെ 11, 12 വാർഡുകളിൽ കഴിഞ്ഞദിവസം തെരുവുനായ്ക്കൾ ഒട്ടേറെ ആടുമാടുകളെയും ഒരു സ്ത്രീയെയും ആകമിച്ചു. ഞാ യ റാ ഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം . നിരവധി പശുക്കളെയും, അടുകളെയും, പട്ടികളെയും തെരുവുനായ്ക്കൾ കടിച്ച് പരിക്കേൽപ്പിച്ചു. പേവിഷബാധയുളള പട്ടിയാണ് കടിച്ചതെന്ന് സംശയിക്കുന്നു. പട്ടാപ്പകൽ പട്ടി കടിക്കുന്നതിൻ്റെ സി.സി റ്റി വി ദൃശ്യങ്ങളും പുറത്തു വന്നു. കടിയേറ്റ ആടുമാടുകൾക്ക് വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ വാക്സിനേഷൻ നടത്തി. കീരംപാറ ഗ്രാമപഞ്ചായത്തിന്റെയും മൃഗാശുപത്രിയുടേയും നേതൃത്വത്തിലാണ് വാക്സിൻ നടപടികൾ സ്വീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോ, വൈ: പ്രസിഡന്റ് ഷീബ ജോർജ്, വാർഡ് മെംബർ ലിസ്സി ജോസ്, വെറ്റനറി സർജൻ ഷാജു, എൽ ഐ അശ്വതി എന്നിവർ അടങ്ങിയ സംഘമാണ് പ്രദേശങ്ങൾ സന്ദർശിച്ച് വാക്സിൻ വിതരണത്തിനും ബോധവത്കരണത്തിനും നേതൃത്വം നൽകി. തെരുവ് നായ് ആക്രമണവുമായി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ് വി.സി ചാക്കോ പറഞ്ഞു.