Connect with us

Hi, what are you looking for?

NEWS

കീരംപാറ പഞ്ചായത്തിലെ വിവിധ റേഷൻ കടകളിൽ ഭക്ഷ്യ യോഗ്യമല്ലാത്ത അരി വിതരണം ചെയ്യുന്നതായി ആക്ഷേപം.

കോതമംഗലം : കഴിഞ്ഞ രണ്ടുമാസമായി കീരംപാറ പഞ്ചായത്തിലെ വിവിധ റേഷൻകടകളിൽ വിതരണത്തിന് എത്തുന്ന അരി കറുത്ത നിറത്തിലുള്ള ചവലഅരി ആണെന്ന് ആക്ഷേപം. ഈ അരി ഉപയോഗിച്ച് കഞ്ഞി വെച്ചാൽ കൈപ് രുചിയും, ഇത് കഴിച്ചാൽ വയറുവേദനയും വയറ്റിളക്കവും വരെ ഉണ്ടാക്കുന്നതായി കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് മേഖലയിലെ ജനങ്ങൾ പരാതി പറയുന്നു. ഇനി റേഷൻ കടയിൽ നിന്ന് കിട്ടുന്ന വെള്ളയരി ആകട്ടെ പൊടി നിറഞ്ഞതുംഎന്ന് ആക്ഷേപം ഉയരുന്നു. സൗജന്യമായി കിട്ടുന്നതുകൊണ്ട് ആരും പ്രതികരിക്കാറില്ലയെന്നും നാട്ടുകാർ പറയുന്നു. അതുകൊണ്ട് വീണ്ടും വീണ്ടും കീരംപാറ പഞ്ചായത്തിലേക്ക് ഈവിധത്തിലുള്ള അരി വിതരണത്തിനായി എത്തുന്നു എന്നാണ് ഇവരുടെ പരാതി.

ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം അവസാനിപ്പിക്കണമെന്നും, അധികാരികൾ പാവങ്ങളോട് ഈ കാര്യത്തിലെങ്കിലും കരുണ കാണിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ ഈ മോശം അരി മാറ്റി പകരം ഭക്ഷ്യ യോഗ്യമായ നല്ല അരി വിതരണം ചെയ്യണമെന്നും അല്ലാത്ത പക്ഷം കീരംപാറ ജനകിയ വേദിയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭ സമരം ആരംഭിക്കുമെന്ന് ജനകിയ വേദി പ്രസിഡന്റ് ജോളി ഐസക്കും, കീരംപാറ പഞ്ചായത്ത്‌ മൂന്നാം വാർഡ് മെമ്പർ മാമച്ചൻ ജോസഫ് പറഞ്ഞു.

 

You May Also Like

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NEWS

കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ...

NEWS

കോതമംഗലം : തട്ടേക്കാട്, കൂട്ടിക്കൽ ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പശുവിനെ ഡോക്ടർ എത്തി പരിശോധന നടത്തി. കോതമംഗലം ഡിവിഷനിൽ തട്ടേക്കാട് സെക്ഷൻ പരിധിയിൽ, കീരംപാറ പഞ്ചായത്തിൽ ഒന്നാം വാർഡിൽ കൂട്ടിക്കൽ ഭാഗത്ത്...

NEWS

കോതമംഗലം: കത്തോലിക്ക രൂപതാ  കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലുള്ള സ്കൂളുകളിലെ മികച്ച പ്രധാന അധ്യാപികയായി  വെളിയേൽച്ചാൽ സെൻ്റ്. ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷീബ ജോസഫ് എസ്. ഡി തിരഞ്ഞെടുക്കപ്പെട്ടതിൽ വിദ്യാർത്ഥികളും നാട്ടുകാരും ഒരുപോലെ ...

NEWS

ഷാനു പൗലോസ് കോതമംഗലം:  ചാലക്കുടി പോട്ട ബാങ്ക് കവർച്ചകേസിൽ ചാലക്കുടി ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണി മൂന്നാം ദിവസം  പിടിയിലായതോടെ റൂറൽ എസ്.പി ബി.കൃഷ്ണകുമാറിൻ്റെ മേൽനോട്ടത്തിൽ കേസന്വേഷണത്തിന് നേതൃത്വം നൽകിയ കോതമംഗലം...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...

NEWS

കോതമംഗലം :- ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം പുന്നേക്കാട് ടൗണിലെത്തി; കാട്ടാനകളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മൂന്നോളം ആനകൾ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ടൗണിനു സമീപം എത്തിയത്....

error: Content is protected !!