Connect with us

Hi, what are you looking for?

NEWS

കീരംപാറ പഞ്ചായത്തിൽ നാടുകാണി പ്രദേശത്ത് പുതിയ മാവേലി സ്‌റ്റോർ ആരംഭിക്കുന്നത് പരിശോധിക്കും : മന്ത്രി പി തിലോത്തമൻ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കീരംപാറ പഞ്ചായത്തിലെ നാടുകാണി പ്രദേശത്ത് പുതിയ മാവേലി സ്‌റ്റോർ ആരംഭിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് ബഹു:സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി. മണ്ഡലത്തിലെ കീരംപാറ പഞ്ചായത്ത്,കവളങ്ങാട് പഞ്ചായത്ത്, കോതമംഗലം മുനിസിപ്പാലിറ്റി എന്നിവയുടെ സംഗമ സ്ഥലം കൂടിയായ നാടുകാണി പ്രദേശത്ത് പുതിയ മാവേലി സ്‌റ്റോർ ആരംഭിച്ചാൽ പ്രദേശത്ത് താമസിക്കുന്ന സാധാരണക്കാരായ ഏകദേശം 5000 ത്തോളം കുടുംബങ്ങൾക്ക് വലിയ പ്രയോജനം ലഭ്യമാകുന്നതിനാൽ പ്രസ്തുത പ്രദേശത്ത് ഒരു പുതിയ മാവേലി സ്‌റ്റോർ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമ സഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു:മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

നാടുകാണി പ്രദേശത്ത് സപ്ലൈകോ മാവേലി സ്റ്റോർ ആരംഭിക്കുന്നത് സംബന്ധിച്ച് സപ്ലൈകോ എറണാകുളം മേഖല മാനേജർ മുഖാന്തിരം ആവശ്യമായ സാധ്യത പഠനം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, സാധ്യത പഠന റിപ്പോർട്ട് വിശകലനം ചെയ്ത് വിൽപന സാധ്യത, ലാഭ നഷ്ടത്തിന്റെ തോത്,നിലവിലെ സർക്കാർ മാനദണ്ഡ പ്രകാരമുള്ള വാടക രഹിത കെട്ടിടത്തിന്റേയും അനുബന്ധ സൗകര്യങ്ങൾക്കായുള്ള ഫണ്ടിന്റെയും ലഭ്യത, ആവശ്യമായ ജീവനക്കാരുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച് ആവശ്യമായ തുടർ നടപടി സ്വീകരിക്കുമെന്നും ബഹു: സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...