കീരമ്പാറ : പുന്നേക്കാട് – പാലമറ്റത്ത് റോഡിനെ കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രക്കാരൻ ബിനോയ് ജേക്കബ്ബ് കുന്നപ്പിള്ളി പുന്നേക്കാട് കരിയിലപ്പാറ സ്വദേശി ഗുരുതര പരിക്ക് പറ്റി രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
പുന്നേക്കാട് നേര്യമംഗലം റോഡിലാണ് ശനിയാഴ്ച്ച പുലർച്ചെ യാണ് അപകടം നടന്നത്. പോത്തുപാറയിലെ റബ്ബർ ഫാക്ടറിയിലെ ജീവനക്കാരനാണ് ബിനോയ് ജേക്കബ് ജോലി കഴിഞ്ഞ് പോകുന്ന വഴിയായിരുന്നു കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ബൈക്ക് മറയുകയായിരുന്നു. മറ്റു ജീവനക്കാർ പിന്നിലുള്ളത് കൊണ്ടാണ് ബിനോയി യെ ഹോസ്പിറ്റലിൽ എത്തിയക്കാൻ കഴിഞ്ഞത് .ഈ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്.
