പാലമറ്റം : കീരമ്പാറ പഞ്ചായത്തിലെ കൊണ്ടിമറ്റം – വെളിയൽച്ചാൽ റോഡിന്റെ വശങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായി. ഇറച്ചിയുടെ വേസ്റ്റ്, സാനിറ്ററി പാഡ്, മദ്യ കുപ്പികൾ, പ്ലാസ്റ്റിക് കൂടുകൾ മുതലായവയാണ് പാതയോരത്ത് ഉപേക്ഷിക്കുന്നത്. വലിയ കൂടുകളിലും, ചാക്കുകളിലും കൊണ്ടുവന്ന് തള്ളുന്നത് മൂലം നാട്ടുകാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അധികൃതർ വേണ്ട നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
