കോതമംഗലം: റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയ്ക്കു മുമ്പിൽ നഗ്നത പ്രദർശിപ്പിച്ചയാൾ പിടിയിൽ . കോതമംഗലം കീരമ്പാറ പൊക്കയിൽ വീട്ടിൽ ഷാജി എൽദോസ് (50) നെയാണ് മൂവാറ്റുപുഴ സബ് ഇൻസ്പക്ടർ എം.ഡി ബിജുമോന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂർ കുന്നം ഭാഗത്ത് വഴി ചോദിക്കാനെന്ന വ്യാജേനയെത്തിയാണ് നഗ്നത കാണിച്ചത്. സമാന കുറ്റത്തിനും, മോഷണത്തിനും ഇയാൾക്കെതിരെ കേസുണ്ട്.
