കീരമ്പാറ: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കീരംമ്പാറ സർവീസ് സഹകരണ ബാങ്കിന്റെ സംഭാവന ആന്റണി ജോൺ എം എൽ എയ്ക്ക് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ ദാനി കൈമാറുന്നു. ബാങ്കിന്റെ വിഹിതമായി ഏഴു ലക്ഷം രൂപയും, ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനവും ഉൾപ്പെടെ 750000 രൂപ കൈമാറി.
ഇതോടൊപ്പം പഞ്ചായത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കീരമ്പാറ സർവീസ് സഹകരണ ബാങ്ക് ആംബുലൻസ് സർവീസും ഏർപ്പാടാക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം റഷിദ സലിം , കമ്മിറ്റി അംഗങ്ങളായ ബിനോയ് മണ്ണഞ്ചേരി, സിബി മനിയാനിപുറത്ത്, വേലപ്പൻ പി എ, സെക്രട്ടറി ജോർജ് കെ.സി എന്നിവർ പങ്കെടുത്തു.
