കോതമംഗലം : കീരംപാറ – ഭൂതത്താൻ കെട്ട് റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ബി എം & ബിസി ടാറിങ്ങിന് പുറമെ ആവശ്യമായ ഇടങ്ങളിലെല്ലാം കൾവേർട്ടുകളും,ഡ്രൈനേജ്,ഐറിഷ് ഡ്രൈൻ , യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ,റോഡ് സേഫ്റ്റിയുടെ ഭാഗമായി റിഫ്ലക്ടർ,സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾക്കൊള്ളിച്ചാണ് കീരംപാറ-ഭൂതത്താൻകെട്ട് റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കുന്നത്. റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നവീകരണം കേരളത്തിലെ തന്നെ പ്രധാനപെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഭൂതത്താൻ കെട്ടിന്റെ ടൂറിസം വികസന രംഗത്തും ഏറെ പ്രയോജന പ്രദമാകുമെന്നും, നിർമ്മാണവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എം എൽ എ പറഞ്ഞു.
