കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറ അംബേദ്കർ കോളനി നിവാസികളുടെ ആഗ്രഹത്തിന് പൂർത്തീകരണമായി.കോളനി നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു അംബേദ്കർ കോളനി റോഡ്.വർഷങ്ങളായി ദുഷ്കരമായി കിടന്ന അബേദ്കർ കോളനി റോഡിൻ്റെ പൂർത്തീകരണമാണ് ഇപ്പോൾ സാധ്യമായത്. 10 ലക്ഷം രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച റോഡിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെസിമോൾ ജോസ്,പഞ്ചായത്ത് മെമ്പർ വി കെ വർഗീസ്,എം സി അയ്യപ്പൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
