കീരമ്പാറ:കീരമ്പാറ പഞ്ചായത്ത് പുന്നെക്കാട്സ ഹകരണ ബാങ്ക് ഓടിട്ടോറിയത്തിൽ ബിജെപി യുടെ പഞ്ചായത്ത് തല വികസിത കേരളം ശില്പ ശാല നടന്നു. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ഇ. റ്റി. നടരാജൻ ശില്പശാല ഉദ്ഘാടനം ചെയ്തു. കീരമ്പാറ പഞ്ചായത്ത് സമിതി പ്രസിഡന്റ് മനോജ് പലമാറ്റം അധ്യക്ഷത വഹിച്ചു. കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അരുൺ നെല്ലിമറ്റം , ജനറൽ സെക്രട്ടറി ജയൻ കെ നാരായണൻ, പ്രഭാരി വിജയൻ ആവോലിച്ചാൽ മണ്ഡലം സെക്രട്ടറിമാരായ സുകുമാരൻ. കെ കെ, മോഹൻ എബ്രഹാം,പി എ പാപ്പു എന്നിവർ സംസാരിച്ചു.
യോഗത്തിൽ കീരമ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ്റും കോൺഗ്രസ്സ് നേതാവുമായ കുമ്പപ്പിള്ളിൽ ബെന്നി പോൾ കോൺഗ്രസ്സിൽ നിന്നും വിട്ട് ബി ജെ പി യിൽ ചേർന്നു. സഹ പ്രവർത്തകരും പൗരാവകാശസംരക്ഷണ പ്രവർത്തകരുമായ സാജു ആന്റണി തച്ചെത്തു കുടി,സണ്ണി ജോസഫ് കേളങ്കുഴക്കൽ,സജി കുര്യൻ മീനംകുടിയിൽ എന്നിവരും ബിജെപി യിൽ ചേർന്നു. ഇവരെ പാർട്ടി പതാക കൈമാറി ഇ റ്റി നടരാജൻ സ്വീകരിച്ചു.
