കോതമംഗലം : എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് കീളാചിറങ്ങര – പൂവാലിമറ്റം കോളനി റോഡ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസി ജോസഫ്,അനു വിജയനാഥ്,വാർഡ് മെമ്പർ എസ് എം അലിയാർ,ഗ്രാമപഞ്ചായത്തംഗം ലാലി ജോയ്,എസ് കെ ഇബ്രാഹിം,ടി എസ് സജീഷ്,ജോസ് കീളാചിറങ്ങര എന്നിവർ പ്രസംഗിച്ചു.അടിയോടി – പുലിമല കനാൽ റോഡും അടിയോടി – ഹൈക്കോട്ട് കവല റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ്,റോഡ് വികസന സമിതി രൂപീകരിച്ച് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഈ അടുത്ത കാലത്താണ് തുറന്നത്.
