Connect with us

Hi, what are you looking for?

NEWS

ഭീക്ഷണി, കൈയ്യേറ്റശ്രമം; കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ ബിജു പോലീസിൽ പരാതി നൽകി.

കോതമംഗലം : കഴിഞ്ഞ ദിവസം നടന്ന കവളങ്ങാട് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ മദ്യപിച്ചെത്തിയ സി.പി.എം മെമ്പർമാരായ ജെലിൻ വർക്കി, ഹരീഷ് രാജൻ എന്നിവർ യാതൊരുവിധ പ്രകോപനങ്ങളുമില്ലാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ ബിജുവിനെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ട് തല്ലാനായി എത്തിയതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വൈസ് പ്രസിഡന്റ് ആലുവ പോലീസ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. ഭരണ സമിതിക്കെതിര സി.പി.എം നടത്തിയ പഞ്ചായത്ത് ധർണ്ണയിൽ മോശമായ പദപ്രയോഗങ്ങളും , വ്യക്തിപരമായ നുണപ്രചരണങ്ങൾക്കും കവളങ്ങാട് ഊന്നുകൽ സഹകരണ ബാങ്കുകളിലെ അഴിമതിക്കെതിരെ യു.എഡി.എഫ് നടത്തിയ ധർണ്ണയിൽ പങ്കെടുത്ത് വൈസ് പ്രസിഡന്റ് സംസാരിച്ചിരുന്നു. ഇതിന്റെ പകയാണ് പഞ്ചായത്ത് കമ്മിറ്റിയിൽ സി.പി.എം മെമ്പർമാർ ബഹളം കൂട്ടി തല്ലാനായി പാഞ്ഞടുത്ത് കസേരയടക്കം തല്ലിപൊളിച്ചത്.

സി.പി.എം ഏറെ പ്രതീക്ഷ പുലർത്തിയ നേര്യമംഗലം 11-ാം വാർഡിൽ സിറ്റിംഗ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച് യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിക്ക് നിരുപാധിക പിന്തുണ കൊടുത്ത നാൾ മുതൽ തുടങ്ങിയതാണ് വൈസ് പ്രസിഡന്റിനോടുളള സി.പി.എമ്മിന്റെ നിരന്തരമായ വ്യക്തിപരായ അധിക്ഷേപം. തനിക്കെതിരെ പഞ്ചായത്തിന് അകത്തും പുറത്തും തന്നെ വകവരുത്തുമെന്ന രീതിയിൽ സി.പി.എം നടത്തുന്ന നിരന്തരമായ ഭീക്ഷണിയിൽ നിന്ന് സംരക്ഷണം നൽകണമെന്നും പരാതിയിൽ പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയടക്കം സി.പി.എം നടത്തുന്ന നുണപ്രചരണങ്ങൾ അടിസ്ഥാനരഹിതമാണന്നും, സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ഞാൻ സി.പി.എം ന് പിന്തുണ കൊടുക്കാത്തതിന്റെ പേരിൽ അധികാരത്തിന്റെ തണലിൽ തന്നെ ഇല്ലാതാക്കാനുള്ള സി.പി.എം പ്രാദേശിക നേതാക്കളുടെ ഗുഢ നീക്കം നാട്ടിലെ ജനങ്ങൾ തള്ളിക്കളയുമെന്നും വൈസ് പ്രസിഡന്റ് ജിൻസിയ ബിജു അഭിപ്രായപ്പെട്ടു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

error: Content is protected !!