CHUTTUVATTOM
ജനവാസ മേഖലയിൽ ടാർ മിക്സിങ്ങ് പ്ലാന്റ് കമ്പനി; പ്രതിഷേധവുമായി പ്രദേശവാസികൾ.

കവളങ്ങാട്: ജനവാസ മേഖലയിൽ ടാർ മിക്സിങ്ങ് പ്ലാന്റ് കമ്പനി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. ഊന്നുകൽ വെള്ളാമക്കുത്ത് തോടിനു സമീപം അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്ത് എണ്ണൂറോളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസമേഖലയിലാണ് ടാർ മിക്സിംഗ് യൂണിറ്റിനുള്ള ജോലികൾ നടന്നുവരുന്നത്. ഇതിനായി അഞ്ചേക്ക റോളം സ്ഥലത്ത് പാറ ഖനനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തി വരികയാണ്.
അന്തരീക്ഷത്തിൽ മാരക വിഷാംശപുക വമിക്കുന്നതും കുടിവെള്ള സ്രോതസിൽ ടാറിംഗ് വിഷാംശ അംശങ്ങൾ കലരാനും ഇടയാക്കുന്ന ജനത്തിന്റെ സ്വൈര്യ ജീവിതത്തിനും ആരോഗ്യത്തിനും ജീവനുപോലും ഭീക്ഷണിയാകുന്ന ഭീമൻ ടാർ മിക്സിങ്ങ് പ്ലാന്റ് കമ്പനിയുടെ പ്രവർത്തനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഊന്നുകൽ ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ കവളങ്ങാട് പഞ്ചായത്ത് ആഫീസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പഞ്ചായത്ത് സെക്രട്ടറിക്ക് നൂറ് കണക്കിന് പ്രദേശവാസികൾ ഒപ്പിട്ട നിവേദനവും നൽകി.
ടാർ മിക്സിംഗ് പ്ലാൻ്റ് ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി ഒഴിഞ്ഞ പ്രദേശത്ത് നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വീട് പണിയാനാണ് സ്ഥലത്തെ മണ്ണ് എടുക്കുന്നതും, പാറ പൊട്ടിക്കുന്നതുമെന്നാണ് സ്ഥല ഉടമ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ നാട്ടുകാർ പഞ്ചായത്തിൽ അന്വേഷിച്ചപ്പോഴാണ് വലിയ ടാർ മിക്സിംഗ് പ്ലാൻ്റിന് ഉള്ള നടപടികളാണ് സ്ഥല ഉടമ ചെയ്യുന്നത് എന്ന് മനസ്സിലാക്കിയത്. എന്ത് വില കൊടുത്തും ടാർ മിക്സിംഗ് പ്ലാൻറ് മാറ്റണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
അന്തരീക്ഷത്തിൽ മാരക വിഷാംശപുക വമിക്കുന്നതും കുടിവെള്ള സ്രോതസിൽ ടാറിംഗ് വിഷാംശ അംശങ്ങൾ കലരാനും ഇടയാക്കുന്ന ജനത്തിന്റെ സ്വൈര്യ ജീവിതത്തിനും ആരോഗ്യത്തിനും ജീവനുപോലും ഭീക്ഷണിയാകുന്ന ഭീമൻ ടാർ മിക്സിങ്ങ് പ്ലാന്റ് കമ്പനിയുടെ പ്രവർത്തനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഊന്നുകൽ ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ കവളങ്ങാട് പഞ്ചായത്ത് ആഫീസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പഞ്ചായത്ത് സെക്രട്ടറിക്ക് നൂറ് കണക്കിന് പ്രദേശവാസികൾ ഒപ്പിട്ട നിവേദനവും നൽകി.
പ്രതിഷേധ സമരം ഗ്രാമ പഞ്ചായത്ത് അംഗം ജിൻസി മാത്യു ഉദ്ഘാടനം ചെയ്തു.ജനകീയ സമിതി കൺവീനർ ബേബി കണിയാംപാല അദ്ധ്യക്ഷത വഹിച്ച സമരത്തിൽ കോൺഗ്രസ് കവളങ്ങാട് മണ്ഡലം പ്രസിഡന്റ് എ.ആർ.പൗലോസ്, ജനതാദൾ (എൽ.ജെ.ഡി ) നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപി ,ബി.ജെ.പി.നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. സൂരജ് ജോൺമലയിൽ, സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി സി.കെ.മുരളി, ജെറാൾഡ് റ്റി.ജെ., ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ലിറ്റിൽ ഫ്ലവർ സ്ക്കൂൾ മുൻ എച്ച്.എം.ജോസഫ് ജോൺ സ്വാഗതവും ഷെറി ഒറ്റക്കുടശ്ശേരിൽ നന്ദിയും പറഞ്ഞു. കവളങ്ങാട് ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പ്രദേശവാസികൾ പങ്കെടുത്തു.
CHUTTUVATTOM
മാർ ബസേലിയോസ് നഴ്സിംഗ് കോളേജിന്റെ 20ാം വാർഷികം ആഘോഷിച്ചു.

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗിന്റെ 20-ാം വാർഷികം ആഘോഷിച്ചു. ബി .എസ്.സി നേഴ്സിംഗ് പഠനത്തിനായി അനുവദിച്ച അധിക ബാച്ചിന്റെയും നഴ്സിംഗ് കോളേജിൽ സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും, സ്റ്റുഡന്റ് യൂണിയന്റെയും ഉദ്ഘാടനം മുൻ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി പി.കെ.ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. എം.ബി.എം.എം. അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിനു കൈപ്പിൽ അദ്ധ്യക്ഷത വഹിച്ചു.മാർ തോമ ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ ആ മുഖപ്രസംഗം നടത്തി.
കോതമംഗലം എം.എൽ.എ. ആന്റണി ജോൺ മുഖ്യപ്രഭാഷണം നടത്തി. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മജീദ്, കേരള നഴ്സിംഗ് കൗൺസിൽ മെമ്പർ എം.എം. ഹാരിസ്, കെ.എ. നൗഷാദ്, കെ.എ. ജോയി,എം.ബി.എം.എം അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ചെറിയ പള്ളി ട്രസ്റ്റി ബിനോയി തോമസ് മണ്ണംഞ്ചേരി, നഴ്സിംഗ് കോളേജ് പ്രൻസിപ്പാൾ സെല്ലിയാമ്മ കുരുവിള, നഴ്സിംഗ് സ്കൂൾ പ്രൻസിപ്പാൾ ജൂലി ജോഷ്വ . എം എസ് എൽദോസ് , ടി.കെ.എൽദോസ് എന്നിവർ പ്രസംഗിച്ചു.
CHUTTUVATTOM
കോതമംഗലം താലൂക്കിലെ അങ്കന്‍വാടികളില്‍ അമൃതംപൊടി വിതരണം നിലച്ചതായി പരാതി

കോതമംഗലം: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ അങ്കന്‍വാടികളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന അമൃതംപൊടി വിതരണം നിലച്ചതായി പരാതി. താലൂക്കില്‍ 236 അങ്കണവാടികളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗം അങ്കന്‍വാടികളിലും രണ്ട് മാസത്തോളമായി അമൃതം പൊടി വിതരണം നിലച്ചിട്ട് വിതരണം നിലച്ചിതില്‍ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്്. രക്ഷിതാക്കളും അങ്കന്‍വാടി ജീവനക്കാരും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമായിട്ടില്ലെന്നാണ് ആക്ഷേപം. ആറ് മാസം മുതല്‍ മൂന്ന് വയസ് വരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് അമൃതംപൊടി നല്‍കുന്നത്. ഒരു കുഞ്ഞിന് ദിവസേന 135 ഗ്രാം എന്ന തോതില്‍ ഒരു മാസത്തേക്ക്്് അഞ്ഞൂറ് ഗ്രാം വീതമുള്ള ആറ് പാക്കറ്റുകളാണ് നല്‍കുന്നത്. പെരുമ്പാവൂര്‍ വെങ്ങോല ഭാഗത്ത് നിന്ന് കുടുംബശ്രീ യൂണിറ്റ് മുഖേനയാണ് താലൂക്കില്‍ ഉള്‍പ്പെടെ അമൃതം പൊടി വിതരണം ചെയ്തിരുന്നത്. യൂണിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങാന്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് കാരണം. യൂണിറ്റിന്റെ അറ്റകുറ്റപണി നടക്കുന്നതിനാലാണ് അമൃതം പൊടിയുടെ വിതരണം മുടങ്ങിയിട്ടുള്ളതെന്നാണ് അധികൃതര്‍ അങ്കന്‍വാടി ജീവനക്കാരെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ മറ്റ് യൂണിറ്റുകളില്‍ നിന്ന് അമൃതംപൊടി എത്തിക്കാനും നടപടിയുണ്ടായില്ല. അടുത്തമാസം പൊടി ലഭ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
CHUTTUVATTOM
പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിച്ചു

പൈങ്ങോട്ടൂര്‍ : ശ്രീനാരായണഗുരു കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിച്ചു. കോളേജ് പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി സാജു ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ആശ എന്‍.പി അധ്യക്ഷത വഹിച്ചു. 2022-23 അധ്യയന വര്‍ഷത്തെ കോളേജ് മാഗസിന്‍ ‘ചിമിഴ്’ പ്രകാശനം ഗുരുചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഹനി പൂമ്പാലവും, 2019-20 അധ്യയന വര്‍ഷത്തെ മാഗസിന്‍ ‘മുക്കൂറ്റി’ പ്രകാശനം ഗുരു ചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ ശോഭ ശശി രാജും നിര്‍വഹിച്ചു. മാനേജര്‍ ജോമോന്‍ മണി,പ്രസിഡന്റ് സുരേന്ദ്രന്‍ ആരവല്ലി, വൈസ് പ്രിന്‍സിപ്പല്‍ ശ്രീനി എം.എസ്, പി.റ്റി. എ വൈസ് പ്രസിഡന്റ് ഫീനിക്‌സ് സാല്‍മോന്‍, മുന്‍ പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് തകിടിയില്‍, ചെയര്‍മാന്‍ ജിതിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME19 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS7 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS5 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു