കോതമംഗലം : ഇന്നലെ(26/04/2022 ചൊവ്വാഴ്ച)വൈകിട്ട് ഉണ്ടായ പ്രകൃതി ക്ഷോഭത്തിൽ നാശം വിതച്ച കവളങ്ങാട് പഞ്ചായത്തിലെ ഉപ്പുകുളം, നമ്പൂരിക്കൂപ്പ്, കാപ്പിച്ചാൽ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.ഉണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ട പരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ റവന്യൂ,കൃഷിവകുപ്പ് അധികൃതർക്ക് എം എൽ എ നിർദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷിബു പടപ്പറമ്പത്ത്,നൗഷാദ് റ്റി എച്ച്,ഉഷ ശിവൻ,ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ്, അജേഷ് കെ എസ്,റവന്യൂ,കൃഷി വകുപ്പ് ഉദ്യോഗസ്ഥരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
