കവളങ്ങാട് : ഊന്നുകൽ തടിക്കുളത്ത് കാരോത്ത് എൽദോസ് എന്ന ആളുടെ കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 12 മണിക്ക് കോഴികൾ ബഹളം വച്ചതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടനെ തടിക്കുളം സെക്ഷൻ ഫോറെസ്റ് ഓഫീസർ ഡി.അനീഷ് ഘോഷ്നെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറെസ്റ് ഉദ്ധ്യോഗസ്ഥരും ആവോലിച്ചാൽ സ്വദേശി ആയ പാമ്പുപിടുത്തക്കാരൻ സി.കെ വര്ഗീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഒരു കോഴിയെ കൊത്തിയതിനു ശേഷം പാമ്പ് ഓടി ഒളിച്ചിരുന്നു. അര മണിക്കൂറിനു ശേഷം വീണ്ടുo കൂട്ടിൽ വന്ന് കയറിയ പെൺ മൂർഖൻ പാമ്പിനെ സി.കെ വർഗീസ്സ് പിടിച്ച് സുരക്ഷിത സ്ഥലത്ത് തുറന്ന് വിട്ടു.
