Connect with us

Hi, what are you looking for?

NEWS

കവളങ്ങാട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ 88-ാമത് വാർഷികവും,ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി ആഘോഷവും നടന്നു

കോതമംഗലം : കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 88-ാമത് വാർഷിക ദിനാഘോഷവും ദീർഘനാളത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ബീനാ പോൾ (പ്രിൻസിപ്പാൾ), ഷില്ലി പോൾ (എച്ച് എസ് എസ് കെമിസ്ട്രി) എന്നിവർക്കുള്ള യാത്രയയപ്പും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷവും, വിവിധ സ്കോളർഷിപ്പുകളുടെ വിതരണവും നടന്നു. പൊതുസമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഒ ജെ പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ബീനാ പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. കവളങ്ങാട് സെന്റ് ജോൺസ് ചർച്ച് വികാരി റവ ഫാ ജോൺ കോമയിൽ അനുഗ്രഹപ്രഭാഷണം നടത്തി. കവിയും പ്രഭാഷകനുമായ കുമാർ കെ മൂടവൂർ വിശിഷ്ടാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു മൊമെന്റോ സമർപ്പണവും സ്കോളർഷിപ്പ് വിതരണവും നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി കെ കുഞ്ഞുമോൻ, വാർഡ് മെമ്പർ ടീന ടിനു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പടപ്പറമ്പത്ത്, സെന്റ് ജോൺസ് ചർച്ച് ട്രസ്റ്റി നെൽസൺ തോമസ്, സ്കൂൾ ബോർഡ് മെമ്പർ ഡേവിഡ് പി ജോൺ, ഹയർസെക്കൻഡറി ഭാഗം സീനിയർ ടീച്ചർ സുമി ജോസഫ്,സെന്റ് ജോൺസ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷിനി ഐസക്ക് , കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്, ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ്, പി ടി എ പ്രസിഡന്റ് നിസമോൾ ഇസ്മയിൽ, പി ടി എ വൈസ് പ്രസിഡന്റ് സുഭാഷ് പി കെ, എം പി ടി എ ശ്രീവിദ്യ കെ വൈ, റിട്ടയേർഡ് സ്റ്റാഫ് പ്രതിനിധി ബിനോയി പോൾ, സ്റ്റാഫ് പ്രതിനിധി ആൻസി മാത്യു, സ്കൂൾ പാർലമെന്റ് സെക്രട്ടറി മാസ്റ്റർ സഹീദ് ഇബ്രാഹിം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സോജി ഫിലിപ്പ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ റെജി കെ കെ കൃതജ്ഞതയും രേഖപ്പെടുത്തി. ആഘോഷത്തോടനുബന്ധിച്ച് സിനിമാതാരം അജിൽ അർപക്ഷാദ് അവതരിപ്പിച്ച മ്യൂസിക് എന്റർടൈൻമെന്റ് ഷോയും കുട്ടികളുടെ കലാപരിപാടി രജതം 2K25 നടന്നു.

You May Also Like

error: Content is protected !!