NEWS
നാടിനെ ദോഷകരമായി ബാധിച്ചിരിക്കുന്ന ടാർ മിക്സിങ് യൂണിറ്റ് അടച്ചുപൂട്ടണം : കെ.സി.വൈ.എം കോതമംഗലം രൂപത

കവളങ്ങാട്: പുലിയൻപാറ ഗ്രാമത്തിന്റെ ശാന്തതയെയും സൗന്ദര്യത്തെയും ഹനിക്കുന്ന ടാർ മിക്സിങ് യൂണിറ്റിന്റെ പ്രവർത്തനം നിർത്തലാക്കണമെന്ന് കെ.സി.വൈ.എം കോതമംഗലം രൂപത. മിക്സിങ് യൂണിറ്റിൽ നിന്നും ഉയരുന്ന പുകയും ദുർഗന്ധവും വലിയ ശബ്ദവും നാടിന്റെ സൗന്ദര്യത്തെയും സമാധാനത്തെയും ദോഷകരമായി ബാധിച്ചിരിക്കുന്നു. പുലയൻപാറ കത്തോലിക്കാ ദേവാലയത്തിന് 38 മീറ്റർ അകലെ പ്രവർത്തിക്കുന്ന ഈ മിക്സിങ് യൂണിറ്റ് അവിടുത്തെ തിരുക്കർമ്മങ്ങൾ നടത്തുവാൻ തടസ്സമാവുകയും, അയൽവീടുകളിൽ താമസിക്കുന്ന പ്രായമായവരുടെയും കുട്ടികളുടെയും വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. നാടിനെ ദോഷകരമായി ബാധിക്കുന്ന ഇത്തരം മിക്സിങ് യൂണിറ്റുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ത് മാനദണ്ഡത്തിൽ ആണ് അനുമതി നൽകിയതെന്നും, അഗ്നിശമനസേന പോലുള്ളവയുടെ സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷമാണോ യൂണിറ്റിന്റ പ്രവർത്തനം നടക്കുന്നത് എന്നും ഇവയ്ക്കെതിരെ കർശനമായ അന്വേഷണം വേണമെന്നും കെ.സി.വൈ.എം ആവശ്യപ്പെട്ടു.
ബഹു. കോടതിയിൽ നിന്നും സ്റ്റോപ്പ് മെമ്മോ ലഭിച്ചപ്പോഴും ‘ഇതിലും ഇരട്ടി ശക്തിയോടെ ഞങ്ങൾ തിരിച്ചു വരും’ എന്ന് ധാർഷ്ട്യമാണ് മിക്സിങ് യൂണിറ്റ് മാനേജ്മെന്റിനുള്ളത്. ഇത്തരം വലിയ കുത്തകകളോട് മത്സരിക്കുവാൻ ഗ്രാമത്തിലെ ജനങ്ങൾക്ക് ആവതില്ല. സമൂഹ നന്മ ലക്ഷ്യംവച്ചുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മങ്ങൽ സംഭവിച്ചു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് പുലിയൻപാറ ഗ്രാമത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ജനവാസ മേഖലയിൽ നിന്നും ടാർ മിക്സിങ് പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നും, നാടിന്റെ നഷ്ടപ്പെട്ട സമാധാനവും സൗന്ദര്യവും വീണ്ടെടുക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥ നിരയും മുൻകൈ എടുക്കണമെന്നും കെ.സി.വൈ.എം ഓർമപ്പെടുത്തി. മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകേണ്ട സർക്കാരും സർക്കാർ സ്ഥാപനങ്ങളും അവൻ മറന്ന ഒരു വ്യക്തിക്കോ അവരുടെ വളർച്ചയ്ക്ക് വേണ്ടി സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. തിരഞ്ഞെടുപ്പുകാലത്ത് സൗഹൃദം നടിച്ച് മുതലെടുപ്പിനായി എത്തുന്ന ‘കുറുക്കന്മാരെ’ ജനങ്ങൾ തിരിച്ചറിയുകയും അത്തരക്കാരെ അകറ്റിനിർത്തി നാടിന്റെ നന്മക്കായി ഒന്നിച്ച് മുന്നേറുകയും വേണം.
നാടിന്റെ ദുരവസ്ഥ മനസ്സിലാക്കി പ്ലാന്റ് പ്രവർത്തനനങ്ങളിൽ നിന്നും മാനേജ്മെന്റ് സ്വമേധയാ പിന്മാറണമെന്നും, വീണ്ടും നാടിനും നാട്ടുകാർക്കും ശല്യമായ രീതിയിൽ പ്രവർത്തനം നടത്തിയാൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്നും കെ.സി.വൈ.എം അറിയിച്ചു. രൂപത പ്രസിഡന്റ് ജിബിൻ ജോർജ് തന്നിക്കാമറ്റത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. സിറിയക് ഞാളൂർ, രൂപത ആനിമേറ്റർ സി. റെനിറ്റ് FCC, രൂപത ജനറൽ സെക്രട്ടറി ജോർബിൻ ബേബി എന്നിവർ പ്രസംഗിച്ചു. രൂപത ഭാരവാഹികളായ മാത്യു പോൾ, ബിബിന ജോർജ്, ഡോണ ബേബി, ജോയ്‌സി പി ജോൺ, നോബിൾ വർഗീസ്, ജോൺ കുര്യാക്കോസ്, സിറിൾ ജോസഫ്, ഫിയോണ ബെന്നി,സെബിൻ ആന്റണി, അനു ഫ്രാൻസിസ്, മഞ്ജിമ ജോർജ്, റോജിൻ മാത്യു എന്നിവർ പങ്കെടുത്തു.
CRIME
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍

കോതമംഗലം: നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന നടത്തിയ കുറ്റത്തിന് പുതുപ്പാടി സ്വദേശിയെ കോതമംഗലം എക്‌സൈസ് സംഘം പിടികൂടി. പുതുപ്പാടി ചിറപ്പടി കരയില്‍ ഇളം മനയില്‍ എല്‍ദോസ് അബ്രഹാമിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. തൊണ്ടിയായി 4.5 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.ഇയാള്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോതമംഗലം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ രജുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ എന്‍ ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് കെ കെ, നവാസ് സിഎം , ബിജു ഐസക്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനുമോള്‍ ദിവാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
CRIME
മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പിടിയില്‍

മൂവാറ്റുപുഴ: മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍. ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. മൂവാറ്റുപുഴയിലെ തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാള്‍ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 8നാണ് സിദ്ദിഖ് ജയില്‍ മോചിതനായത്. മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍, ബേക്കറികള്‍ തുടങ്ങിയവ പകല്‍ കണ്ടു വയ്ക്കുകയും രാത്രി ഷട്ടര്‍ പൊളിച്ച് അകത്തു കയറി മോഷണം നടത്തുകയുമാണ് പ്രതിയുടെ രീതി. രാത്രിയില്‍ പെട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പറവൂരിലെ ഒരു മോഷണ കേസ് കൂടി തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളില്‍ നിന്നും മോഷ്ടിച്ച ഫോണ്‍, പണം , മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോര്‍ച്ച് തുടങ്ങിയ സിദ്ദീഖിന്റെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.എ എം .വി .റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ ശശികുമാര്‍ ,വി കെ സുഭാഷ് കുമാര്‍ , എ ജെ. ജിസ്‌മോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
NEWS
ഇ.എസ്.എ. അന്തിമ വിജ്ഞാപനം കേരളത്തിന് പ്രത്യേകമായി പുറപ്പെടുവിക്കണം: – ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട് ആണ് ഈ ആവശ്യം ഉന്നയിച്ചത്. 2014 മാർച്ചിലാണ് യുപിഎ സർക്കാർ കരടു വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്ന് ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ വഴിയായി ജനവാസ കേന്ദ്രങ്ങളെയും , കൃഷി സ്ഥലങ്ങളെയും , തോട്ടങ്ങളെയും ഒഴിവാക്കി 9993.7 ച.കി.മീ ഭാഗം ആണ് ഇ.എസ്.എ ആയി ശുപാർശ നൽകിയത്. അതിനു ശേഷം 10 വർഷം കഴിഞ്ഞിട്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിച്ചിട്ടില്ല.
കേരളത്തോടൊപ്പം, മറ്റു സംസ്ഥാനങ്ങളും നൽകേണ്ടിയിരുന്ന ഭേദഗതി നിർദ്ദേശങ്ങൾ കേന്ദ്രത്തിന് യഥാക്രമം നൽകാൻ വീഴ്ച്ച വരുത്തി. അതേ തുടർന്ന് കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കൂടുതൽ പ്രദേശങ്ങൾ ഇ.എസ്.എ മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നൽകിയിരുന്നു. എന്നാൽ കേന്ദ്രമാവശ്യപ്പെട്ടതുപോലെ ഒഴിവാക്കേണ്ട സ്ഥലങ്ങൾ കൃത്യമായി മേഖലകൾ തിരിച്ചു നൽകാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ആയതിനാൽ എത്രയും പെട്ടെന്ന് തന്നെ കേന്ദ്ര സർക്കാർ പ്രത്യേകമായി നിയോഗിച്ചിട്ടുള്ള സജ്ഞയ് കുമാർ കമ്മറ്റിക്ക് മുമ്പാകെ കേരളത്തിന്റെ നിർദ്ദേശങ്ങൾ നൽകുകയും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി ചേർത്ത് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കാലതാമസം വരുത്തിയാൽ സുപ്രീം കോടതിയുടെയുൾപ്പടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ സാഹചര്യം പരിഗണിച്ച് ഒരോ സംസ്ഥാനങ്ങൾക്കും പ്രത്യേകം പ്രത്യേകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിക്കേണ്ടതാണ്. കേരളത്തെ സംബന്ധിച്ചടത്തോളം 10 വർഷക്കാലമായി കരടു വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് , അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് മന്ത്രിയെ ധരിപ്പിച്ചു. ആയതിനാൽ രണ്ടു സർക്കാരുകളും അടിയന്തിരമായി കൂടി ചേർന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയതു പരിഗണിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ഡീൻ കുര്യാക്കോസ് പറഞ്ഞു.
-
CRIME3 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS1 week ago
പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.