Connect with us

Hi, what are you looking for?

NEWS

കവളങ്ങാട് പഞ്ചായത്ത് പതിമൂന്നാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

കോതമംഗലം :  കവളങ്ങാട് പഞ്ചായത്തിലെ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന പതിമൂന്നാം വാർഡ് കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.പ്രദേശത്തെ രണ്ടു പേർക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിലാണ് നടപടി. വാർഡിലെ 5 റോഡുകൾ പ്രധാനമായും അടച്ചു. അള്ളുങ്കൽ – പുത്തൻകുരിശ് റോഡ് മാത്രമാണ് സഞ്ചാര്യ യോഗ്യത്തിനായി തുറന്നു കൊടുത്തിട്ടുള്ളത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസം മാത്രമെ തുറന്നു പ്രവർത്തിക്കാവു എന്നും, ജനങ്ങൾ അനാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങരുത് എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ആന്റണി ജോൺ എം എൽ എ, തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,വാർഡ് മെമ്പർമാരായ ജാൻസി തോമസ്,എബിമോൻ മാത്യൂ,അനീഷ് മോഹനൻ,ഊന്നുകൽ സി ഐ ഋഷികേശൻ നായർ,കെ ഇ ജോയി,പി റ്റി ബെന്നി,യാസർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥിതി ഗതികൾ വിലയിരുത്തി.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....