കോതമംഗലം : ഭാരതീയ ജനതാ പാർട്ടിയുടെ നേത്രത്വത്തിൽ കോതമംഗലം നിയോജക മണ്ഡലത്തിലെ കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി കെറോണ വൈറസ് വ്യാപനത്തിന് എതിരെ ഊന്നുകൽ ജനമൈത്രി പോലീസ് സ്റ്റേഷൻ, നേര്യമംഗലം ഗവ. ഡിസ്പെൻസറി [Health] വിവിധ മേഖലകളിൽ ‘മാനവ സേവ മാധവ സേവ’ എന്ന ദേശീയ അദ്ധ്വക്ഷൻ ജെ.പി നഢാജിയുടെ നിർദ്ദേശപ്രകാരം രാജ്യത്ത് മുഴുവൻ സ്ഥലങ്ങളിലേയും സർക്കാർ ഓഫീസുകൾ ഉൾപ്പടെ ബി ജെ പി മാസ്കുകൾ വിതരണം ചെയ്യ്ത് വരുന്നു. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ കവളങ്ങാട് പഞ്ചായത്തിൽ വടക്കേപുറം വീട്ടിൽ വിദ്യാ സനീഷുo മoത്തികുടി ദിവ്യാ സുനിലും കൂടി സ്വന്തം ഭവനത്തിൽ നിർമ്മിച്ച് നൽകിയ മാസ്ക്കുകൾ ബി ജെ പി പഞ്ചായത്ത് കമ്മറ്റിക്ക് കൈമാറിയ മാസ്കുകളാണ് വിവിധ ഓഫീസുകളിൽ വിതരണം ചെയ്തത്.
മാസ്ക്കിന്റെ വിതരണ ഉത്ഘാടനം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പി.വി വിനോദ് കുമാർ നിർവ്വഹിച്ചു. ബി ജെ പി മണ്ഡലം സെക്രട്ടറി സുനിതാ രാജൻ, പഞ്ചായത്ത് പ്രസിഡന്റ് വിദ്യാസാഗർ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ മാരമംഗലവും ഒപ്പം ഉണ്ടായിരുന്നു.