Connect with us

Hi, what are you looking for?

CHUTTUVATTOM

കവളങ്ങാട് ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും.

കവളങ്ങാട്:  ഗ്രാമപഞ്ചായത്ത് ഭരണ അഴിമതിക്കെതിരെയും നേര്യമംഗലം-പനം കൂട്ടി റോഡ്, തേങ്കോട് പാലം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതിലും പ്രതിക്ഷേധിച്ച് എൽ.ഡി.എഫ്. കവളങ്ങാട് ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. നേര്യമംഗലം- പനംകൂട്ടി വഴി ഇടുക്കിയിലേക്ക് ആയിരക്കണക്കിനാളുകൾ സഞ്ചരിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഇടത് സർക്കാരും എം.എൽ.എ.യും നൽകിയ ലക്ഷക്കണക്കിന് രൂപ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുകയാണ് യു.ഡി.എഫ്.ഭരിക്കുന്ന കവളങ്ങാട് പഞ്ചായത്ത് ഭരണസമിതി. നിരവധി ആളുകൾ സഞ്ചരിക്കുന്ന തേങ്കോട് പാലത്തിന് എം.എൽ.എ.45 ലക്ഷം രൂപ അനുവദിച്ചിട്ടും പാലം പണിയുടെ മറ്റ് നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം നടത്തി തേങ്കോട്, അള്ളുങ്കൽ ,പുത്തൻകുരിശ് പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് ശ്വാശത പരിഹാരം കാണുന്നതിനും യു.ഡി.എഫ്.തടസ്സം നിൽക്കുന്നു.

നേര്യമംഗലം-ഇടുക്കി റോഡ് ടാർചെയ്യേണ്ട ടാർ മിക്സിംഗ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ള കവളങ്ങാട് – പുലിയൻ പാറയിലെ പ്ലാന്റ് പ്രവർത്തനത്തിന് അനുമതി നിക്ഷേധിച്ചിട്ടുള്ളത് ഭരണസമിതി വൻ തുക കൈക്കൂലി ആവശ്യപ്പെട്ടത് നൽകാത്തതിനാലാണ്.കഴിഞ്ഞ നാലര വർഷക്കാലമായി ഇത്തരം ജന വിരുദ്ധ ജനദ്രോഹ, അഴിമതി ഭരണമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള കവളങ്ങാട് പഞ്ചായത്ത് ഭരണസമിതിയുടേത്.ഇതിൽ പ്രതിക്ഷേധിച്ച് എൽ.ഡി.എഫ്. കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി നെല്ലിമറ്റത്ത് പഞ്ചായത്ത് ആഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തിയത്.പഞ്ചായത്ത് ആഫീസിനു മുന്നി നടന്ന ധർണ്ണ സി.പി.എം.കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.താലൂക്ക് സെക്രട്ടറിയേറ്റ് അംഗം പി.എം.ശിവൻ അദ്ധ്യക്ഷനായി.

സി.പി.ഐ.താലൂക്ക് ആസിസ്റ്റന്റ് സെക്രട്ടറി പി.ടി.ബെന്നി, ജനതാദൾ (എൽ.ജെ.ഡി.) നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി എന്നിവർ പ്രസംഗിച്ചു.എൽ.ഡി.എഫ്. കൺവീനർ കെ.ഇ.ജോയി സ്വാഗതവും ജോസ് കൂവള്ളൂർ നന്ദിയും പറഞ്ഞു. പ്രകടനത്തിലും പ്രതിക്ഷേധ ധർണയിലും നിരവധി പ്രവർത്തകർ പങ്കെടുത്തു. ഫോട്ടോ: യു.ഡി.എഫ്. കവളങ്ങാട് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയിലും വികസന മുരടിപ്പിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് നടത്തിയ പ്രതിക്ഷേധ മാർച്ചും ധർണ്ണയും പഞ്ചായത്ത് ആഫീസിനു മുന്നിൽ സി.പി.എം.കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....