കോതമംഗലം : പരീക്കണ്ണി- വാളാച്ചിറ – വരമ്പുപാറ ചെക്ക്ഡാംപുഴയിലെ വെള്ളത്തിൽ വിഷാംശമുള്ള രാസപദാർത്ഥം കലക്കി സാമൂഹ്യ ദ്രോഹികൾ കുടിവെള്ള ശ്രോതസ് മലിനമാക്കി. പുഴയിലെ നിരവധി മീനുകൾ ചത്ത് പൊങ്ങി .രാസപദാർത്ഥം കലക്കി പുഴ മലിനമാക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ. കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തുകളാണ് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകൾ .രണ്ടു പഞ്ചായത്തുകളുടെയും അതിർത്തി പ്രദേശത്തുകൂടി ഒഴുകുന്ന പരീക്കണ്ണി- വാളാച്ചിറ – വരമ്പുപാറ – കുടുണ്ട പ്രദേശവാസികൾക്ക് വേനൽ കടുത്തതോടെ കുളിക്കുവാനും കുടിവെള്ള ശ്രോധസ്സായും ഈ പുഴയിലെ വെള്ളമാണ് ഏക ആശ്രയം.
വരമ്പുപാറയിയെ പുഴക്ക് കുറുകെ ചെക്ക്ഡാം നിർമ്മിക്കുകയും പുഴയിലെ വെള്ളം തടഞ്ഞ് നിർത്തി വാട്ടർ അതോറിറ്റി നിർമ്മിച്ചിട്ടുള്ള പമ്പ് ഹൗസ് വഴി പുഴയിലെ വെള്ളം പമ്പ് ചെയ്തണ് പല്ലാരിമംഗലം പഞ്ചായത്തിൽ കുടിവെള്ളത്തിനായി നൽകുന്നത്. വേനൽ കടുത്തതോടെ പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. ശേഷിക്കുന്ന വെള്ളമാണ് പമ്പ് ചെയ്ത് നൽകുന്നത്.ഈ പുഴയിലെ പമ്പ് ഹൗസിനു മുന്നിലെ വെള്ളത്തിലാണ് കഴിഞ്ഞ ദിവസം മീൻപിടുത്തത്തിനായി ആയിരിക്കണം രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികൾ വെള്ളം മലിനമാക്കി വിഷാംശം കലർന്ന രാസപദാർത്ഥം കലക്കിയിരിക്കുന്നത്.ഇതിനെ തുടർന്ന് നൂറ് കണക്കിന് മീനുകൾ ചത്ത് പൊങ്ങി കിടക്കുകയാണ്. സമീപവാസികൾക്ക് ദുർഗ്ഗന്ധം വമിക്കുന്നുമുണ്ട്.
കോവിഡ് 19- ലോക് ഡൗൺ കാലത്ത് ഇത്ര നീചമായ പ്രവർത്തി ചെയ്തവർക്കെതിരെ അന്വഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഊന്നുകൽ പോലീസിൽ പരാതി നൽകിയതായി ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന സമിതിയംഗവും പ്രദേശവാസിയുമായ മനോജ് ഗോപി പറഞ്ഞു. പരാതിയെ തുടർന്ന് ഊന്നുകൽ സി.ഐ. ഋഷികേശ് കെ.ജി., എസ്.ഐ.സി.പി ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വഷണ സംഘം സംഭവസ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു.പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഒരാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.
https://www.facebook.com/kothamangalamvartha/videos/pcb.928338464291495/528703874458530/?type=3&theater