Connect with us

Hi, what are you looking for?

NEWS

കസ്തൂരിരംഗൻ – ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

കോതമംഗലം : കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മലയോര ജനതയ്ക്ക് ഉണ്ടായിരിക്കുന്ന ആശങ്ക പരിഹരിക്കണമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തോളമായി ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലയിലെ കർഷകർ വലിയ ആശങ്കകളിലൂടെയും അസ്വസ്ഥതകളിലൂടെയും കടന്നുപോവുകയാണ്. കർഷക താത്പര്യം പരിഗണിച്ചുകൊണ്ടുള്ള നിയമങ്ങൾ മാത്രമേ പരിസ്ഥിതി സംരക്ഷണത്തിന് ഉപകരിക്കൂ.

കർഷകരാണ് യഥാർത്ഥ പരിസ്ഥിതിസ്നേഹികൾ. എന്നാൽ കർഷക ജനതയെ പ്രതിക്കൂട്ടിലാക്കുന്ന സമീപനമാണ് പലഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഇപ്പോഴും ഏതെല്ലാം പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയിൽ എന്നതിനെ സംബന്ധിച്ച് കർഷകർക്ക് വ്യക്തതയില്ലാത്ത സാഹചര്യമുണ്ട്. മുഴുവൻ ജനവാസ മേഖലകളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് ഒഴിവാക്കി വില്ലേജ് തിരിച്ച് മാപ്പ് പ്രസിദ്ധീകരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. പ്രകൃതി ദുരന്തങ്ങളുടെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും കാരണക്കാർ കർഷകർ ആണെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രസ്താവിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം അഗ്രികൾചറൽ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കോതമംഗലം അഗ്രോടൂറിസം പ്രൊജക്ടും കർഷക സംഗമവും പിണ്ടിമന ചെങ്കരയിൽ നബാർഡ് ചീഫ് ജനറൽ മാനേജർ. ബൈജു എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു.കോതമംഗലം അഗ്രികൾചറൽ...

NEWS

കോതമംഗലം: വിതരണത്തിനായി കൊണ്ടുപോയ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകട സാധ്യത അഗ്‌നിരക്ഷാസേനയുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായി. തുറസായ സ്ഥലത്ത് വാതകം തുറന്നുവിട്ടാണ് അപകടം ഒഴിവാക്കിയത്. കവളങ്ങാട് പരീക്കണ്ണിയില്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി...

NEWS

പോത്താനിക്കാട്: വടക്കേപുന്നമറ്റത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു. ഓണിയേലില്‍ സൈമണ്‍ മാണിയുടെ കപ്പ, കാച്ചില്‍, ചേമ്പ്, കൃഷികളാണ് ബുധനാഴ്ച രാത്രി കാട്ടുപന്നികള്‍ നശിപ്പിച്ചത്. ഏകദ്ദേശം 10000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായും ഇത് സംബന്ധിച്ച് വനംവകുപ്പിന്...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർ ണയവുമായി ബന്ധപ്പെട്ട് ഒക്ടോബർ 9ന് ദേശീയ വന്യജീവി ബോർഡ് യോഗം ഈ വിഷയം പരിഗണിച്ചില്ലായെന്നും സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച പറ്റിയെന്നുള്ള ചില...

error: Content is protected !!