കോതമംഗലം :കാരക്കുന്നം വി. മർത്തമറിയം യാക്കോബായ കത്തീഡ്രലിന്റെ 725-ാംശിലാസ്ഥാപനവും കുടുംബയൂണിറ്റുകളുടെ സംയുക്ത വാർഷികവും നടന്നു. അഭി.ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാ പ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. വികാരി റവ ഫാ ബേസിൽ എൻ ബേബി നറുക്കിയിൽ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ പ്രോഗ്രാമിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ ടോമി കെ കെ ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി പി എൽദോസ് ഡയാലിസിസ് പ്രോഗ്രാമിന്റെ ഉദ്ഘാടനവും നിർവഹിച്ചു .
ചടങ്ങിൽ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി എം അസീസ്, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, കോതമംഗലം നഗരസഭ വാർഡ് കൗൺസിലർ അഡ്വ. സിജു അബ്രാഹം , സഭ മാനേജിംഗ് കമ്മിറ്റി അംഗം പി കെ അവറാച്ചൻ, കുടുംബയൂണിറ്റ് കോ-ഓർ ഡിനേറ്റർ കെ റ്റി മത്തായി കുഞ്ഞ്, ട്രസ്റ്റി എ വി യാക്കോബ് ആറ്റാച്ചേരിൽ, കുടുംബ യൂണിറ്റ് സെക്രട്ടറി പി വി തോമസ് , സെക്രട്ടറി ഏലിയാസ് സി യു, ജയ്സൺ വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു . സഹ വികാരി റവ. ഫാ. മാത്യൂസ് കുഴിവേലി പുറത്ത് സ്വാഗതവും, ട്രസ്റ്റി വി പി എൽദോസ് കൃതജ്ഞതയും രേഖപ്പെടുത്തി.