കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം മേഖല ഡി.ഐ.ജി ഡോ, സതീഷ് ബിനോ ആണ് ഉത്തരവിട്ടത്. കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, അതിക്രമിച്ച് കടക്കൽ, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കുറ്റകൃത്യളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ സെപ്റ്റംബറിൽ പുന്നേക്കാട് കൃഷ്ണപുരം ഉന്നതിയിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ സംഘാടകരെ ദേഹോപദ്രവം ഏൽപ്പിച്ചത് ചോദ്യം ചെയ്തയാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.



























































