കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം
മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിൻ്റെ കൊടിയിറങ്ങുന്ന ദിവസം എല്ലാ വർഷവും പതിവു പോലെ എത്താറുള്ള ഗജവീരൻമാൻ
പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബാവായുടെ കബർ വണങ്ങാൻ എത്തി. പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തി നേർച്ച അർപ്പിച്ച് ഗജവീരൻമാർ കബർ വണങ്ങി. ശർക്കരയും പഴവും നൽകി ഗജവീരൻമാരെ
സ്വീകരിച്ചു. ഗജവീരൻമാരുടെ കബർ വണക്കം കാണാൻ പള്ളി ഇടവകാംഗങ്ങളും വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരും ആന പ്രേമികളും സാക്ഷിയായി.
ചെറിയ പള്ളി
വികാരി ഫാ. ജോസ് പരത്തു വയലിൽ,
സഹവികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി തോമസ്
ആഞ്ഞിലി വേലിൽ, ഏലിയാസ് വർഗീസ് കീരംപ്ലായിൽ, സലീം ചെറിയാൻ മാലിൽ, പി ഐ
ബേബി പാറേക്കര,ബിനോയി തോമസ് മണ്ണൻചേരി, എബി വർഗീസ് ചേലാട്ട്, ഡോ. റോയി എം ജോർജ് മാലിൽ , കെ കെ ജോസഫ് കരിംകുറ്റിപുറം,
മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ്,കൺവീനർ കെ. എ. നൗഷാദ് , പ്രദക്ഷിണത്തിന് തൂക്ക് വിളക്കേന്തുന്ന പി എസ് സുരേഷ്
എന്നിവർ സംബന്ധിച്ചു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ,
ഭക്തസംഘടന പ്രവർത്തകർ എന്നിവർ കബർ വണക്കം വീക്ഷിക്കാൻ സന്നിഹിതരായി.
കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ
കബറടിങ്ങിയിരിക്കുന്ന എൽദോ മാർ ബസേലിയോസ് ബാവായുടെ 339 – മത് ഓർമ്മ പെരുന്നാളാണ് കന്നി 20 പെരുന്നാളായി ആഘോഷിച്ചത്.
ശ്രേഷ്ഠ കാതോലിക്ക ഡോ. ആ ബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ യുടെ നേതൃത്വവും മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസ്, മേഖല മെത്രാ പ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് , മറ്റു മെത്രാപ്പോലീത്തമാർ എന്നിവർ
വിവിധ ശു ശ്രുഷകൾക്ക് നേതൃത്വം നൽകി.
സെപ്തംബർ 25 ന് പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ
കൊടി ഉയർത്തിയ 10 ദിവസത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയിറങ്ങി.
വെള്ളിയാഴ്ച രാവിലെ 8 മണിക്ക് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു. തുടർന്ന് നടത്തിയ പാച്ചോർ നേർച്ചക്ക് ആയിരക്കണക്കിന് വിശ്വാസികൾ പങ്കാളികളായി.
വൈകിട്ട് 4 മണിക്ക് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടിയിറക്കി. പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചുവെങ്കിലും ഒരാഴ്ചക്കാലത്തോളം വിശ്വാസികൾ ഇനിയും ഒഴുകി യെത്തും. ദീപാലങ്കാരങ്ങൾ ഒരാഴ്ച ക്കാലം നീണ്ടു നിൽക്കും. നാനാ ജാതി മതസ്ഥരും വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്നവരും ദീപാലങ്കാരങ്ങൾ വീക്ഷിക്കാൻ ഇനിയുള്ള ദിവസങ്ങളിൽ സന്ധ്യയോടെ പള്ളിയിലേക്കു എത്തുമെന്നുള്ളത് പെരുന്നാളിൻ്റെ പ്രത്യേകതകളിലൊന്ന് മാത്രം.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും കന്നി 20 പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുമെന്ന സവിശേഷതയും കോതമംഗലം കന്നി 20 പള്ളി പെരുന്നാളിനുണ്ട്. സർവമത സമ്മേളനം
അടക്കം വിവിധ പരിപാടികൾ
പെരുന്നാളിനോടനുബന്ധിച്ച് അരങ്ങേറിയിരുന്നു.
ഒക്ടോബർ 2 ന് വിവിധ കേന്ദ്രങ്ങളിൽ കാൽ നടയായി
പതിനായിരക്കണക്കിന്
തീർത്ഥാടകർ എത്തുന്നുവെന്ന
സവിശേഷതയും കന്നി 20 പെരുന്നാളിനുണ്ട്. യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാർ , എപ്പിസ്കോപ്പമാർ, വൈദികർ,
സഭയുടെ
പള്ളിയുടെ പ്രതിനിധികൾ,
ഭക്തസംഘടന പ്രതിനിധികൾ
എന്നിവരടക്കം പെരുന്നാളിൽ
സംബന്ധിക്കാനെത്തുന്നു വെന്നതും സവിശേഷതയാണ്.
339 വർഷങ്ങൾക്ക് മുൻപ് കോതമംഗലം കോഴിപ്പിള്ളിയിൽ എത്തിയപ്പോൾ ബസേലിയോസ്
ബാവയെ ചെറിയ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ഹൈന്ദവ യുവാവായ ചക്കാലക്കുടി നായർ വഴികാട്ടി യതിൻ്റെ സ്മരണക്കായി അവരുടെ തലമുറക്കാരൻ പി എസ്
സുരേഷാണ് ഈ വർഷം
പ്രദക്ഷിണത്തിൽ
തൂക്ക്
വിളക്കേന്തിയത്.
വർഷങ്ങളായി
സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പടെയുള്ള
വിവിധ മതവിഭാഗങ്ങളിലെ
വിശ്വാസികൾ നിത്യവും
അത്ഭുത സിദ്ധി നിറഞ്ഞ
കോതമംഗലം ചെറിയ പള്ളിയിൽ അനുഗ്രഹത്തി
നായി എത്തുന്നുണ്ട്.
ബാവായുടെ അനുഗ്രഹം നേടുന്നതിനായി ബേസിൽ,
എൽദോ എന്നീ പേരുകൾ സ്വീകരിച്ചിട്ടുള്ള പതിനായിരങ്ങളും പെരുന്നാളിൽ സംബന്ധിച്ചു വരുന്നു.