Connect with us

Hi, what are you looking for?

NEWS

കന്നി 20 പെരുന്നാൾ സെപ്തംബർ 25 ന് കൊടികയറും

കോതമംഗലം:ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ 2024 സെപ്തംബർ 25 ന് കൊടികയറി ഒക്ടോബർ 4 വരെ പത്ത് ദിവസങ്ങളിലായി ആചരിക്കുന്നു. ഈ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമ്മപ്പെരുന്നാൾ ആണ് ഈ വർഷം. പരിശുദ്ധ യാക്കോ ബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടേയും, എബ്രാഹാം മോർ സേവേറിയോസ് തിരുമേനിയുടേയും കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ്, പൗലോസ് മോർ ഐറേനിയോസ്, മാത്യൂസ് മോർ തീമോത്തിയോസ്, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മോർ തെയോഫിലോസ്, ഏലിയാസ് മോർ അത്താനാസിയോസ്, കുര്യാക്കോസ് മോർ ക്ലീമ്മീസ്,മാത്യൂസ് മോർ അപ്രേം, മാത്യൂസ് മോർ അന്തീമോസ്, മാത്യൂസ് മോർ ഈവാനിയോസ് പരി.സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീ ത്തന്മാരുടെയും സഹകാർമ്മികത്വത്തിലും പെരുന്നാൾ ആഘോഷിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

കേരള സർക്കാരിൻ്റെ ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമായിരിക്കും പെരുന്നാൾ ആഘോഷങ്ങൾ ….. സെപ്തംബർ 25 ന് രാവിലെ 6.30 പ്രഭാത നമസ്കാരവും 7.15 ന് വി.അഞ്ചിന്മേൽ കുർബ്ബാന വൈകിട്ട് 4 മണിക്ക് ചക്കാലക്കുടിചാപ്പലിൽ നിന്നും പള്ളിയിലേക്ക് പ്രദക്ഷിണം ധൂപ പ്രാർത്ഥനയ്ക്ക് ശേഷം അഞ്ച് മണിക്ക് ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് തുടക്കം കുറിച്ച് കൊണ്ട് വികാരി ഫാ. ജോസ് പരത്തുവയിലിൽ കൊടിയുയർത്തും 5.15 ന് ഗ്രീൻ പ്രോട്ടോകോൾ ഉദ്ഘാടനം 6 മണിക്ക് സസ്യാനമസ്കാരം . സെപ്തംബർ 25 മുതൽ ഒക്ടോബർ 1 വരെ എല്ലാ ദിവസവും ഞായർ ഒഴികെ വി.അഞ്ചിന്മേൽ കുർബ്ബാന ക്രമീകരിച്ചിരിക്കുന്നു. സെപ്തംബർ 26 വ്യാഴാഴ്ച കൽക്കുരിശ് പെരുന്നാൾ ആയി ആചരിക്കുന്നു. വി. കുർബ്ബാനാനന്തരം പള്ളിയുടെ പടിഞ്ഞാറേ കൽക്കുരിശിങ്കലേക്ക് പ്രദക്ഷിണം ഉച്ച കഴിഞ്ഞ് 3 മണിക്ക് പെരുന്നാൾ കച്ചവടത്തിനുള്ള സ്റ്റാൾ ലേലം…. സെപ്തംബർ 28-ാം തീയതി ശനിയാഴ്ച 6 മണിക്ക് സന്ധ്യാനമസ്ക്കാരം അതിനു ശേഷം വൈദ്യത ദീപാലങ്കാരത്തിൻ്റെ സ്വിച്ച്ഓൺ കർമ്മം നിർവ്വഹിക്കും. ഒക്ടോബർ 13 വരെ ദീപാലങ്കാരം ഉണ്ടായിരിക്കുന്നതാണ്. സെപ്തംബർ 29 ഞായറാഴ്ച രാവിലെ 5.15 ന് പ്രഭാത നമസ്കാരം 6 am , 7.15 am, 8.45 am വി.കുർബ്ബാന 10.30ന് സർവ്വമത സമ്മേളനം 6.00 pm ന് സന്ധ്യാ നമസ്ക്കാരം, 6.30 pm ന് വി.കുർബ്ബാന ‘ സെപ്തമ്പർ 30 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കലവറ നിറയ്ക്കൽ (പെരുന്നാൾ നേർച്ചസദ്യയ്ക്കുള്ള ഉൽപ്പന്ന ശേഖരണം) ഒക്ടോബർ 2 ബുധനാഴ്ച രാവിലെ 6.45 ന് പ്രഭാതം 7.30 ന് വി.മൂന്നിന്മേൽ കുർബ്ബാന.

തീർത്ഥാടകർക്ക് രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ നേർച്ചക്കഞ്ഞി ഉണ്ടായിരിക്കുന്നതാണ്. 3 മണിക്ക് മേമ്പൂട്ടിൽ നിന്നും പള്ളി ഉപകരണങ്ങൾ ആഘോഷമായി പള്ളിയകത്തേക്ക് കൊണ്ടുപോകുന്നു. 5 മണിക്ക് തീർത്ഥാടക സംഘങ്ങൾക്ക് സ്വീകരണം ….. ഹൈറേഞ്ച് മേഖലയ്ക്ക് കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറൻ മേഖലയ്ക്ക് മുവാറ്റുപുഴ കവലയിലും വടക്കൻ മേഖലയ്ക്ക് ഹൈറേഞ്ച് കവലയിലും പോത്താനിക്കാട് മേഖലയ്ക്ക് ചക്കാലക്കുടിചാപ്പലിലും സ്വീകരണം നൽകും. 5.30 ന് പ്രവാസി തീർത്ഥാടക സംഗമം നടക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുള്ളതീർഘാടക സംഘങ്ങളെ സ്വീകരിക്കും… 6.30 ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മഹനീയ കാർമ്മികത്വത്തിലും പരിശുദ്ധ സഭയിലെ മെത്രാപ്പോലിത്തന്മാരുടെ സഹകാർമ്മികത്വത്തിലും സന്ധ്യാ നമസ്ക്കാരം, 8 മണിക്ക് പെരുന്നാൾ സന്ദേശം മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനി. 10 മണിക്ക് നഗരം ചുറ്റി പ്രദക്ഷിണം 151 പൊൻ വെള്ളി കുരിശുകളുടെ അകമ്പടിയോടെ പള്ളിയിൽ നിന്നും പുറപ്പെട്ട് വലിയ പള്ളി, സെൻ്റ്. ജോർജ്ജ് കത്തീഡ്രൽ,മലയിൻകീഴ് കുരിശ്, എം.ബി.എം.എം. ആശുപത്രി, ടൗൺ കുരിശ്, എന്നിവിടങ്ങളിൽ കൂടി മാർ ബേസിൽ ഹയർ സെക്കണ്ടറി റോഡ് വഴി തിരിച്ചെത്തും തുടർന്ന് ആശീർവ്വാദം, ആകാശ വിസ്മയം (കരിമരുന്ന് പ്രയോഗം ) ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 3 വ്യാഴാഴ്ച രാവിലെ 5.00 മണിക്ക് പ്രഭാത നമസ്കാരം 5.30 ന് വി. കുർബ്ബാന അഭി. ഡോ. എബ്രാഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്ത, 6.45ന് വി.കുർബ്ബാന അഭി. ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത, 8.30 വി. കുർബ്ബാന പെരുന്നാൾ സന്ദേശം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ സഹകാർമ്മികത്വത്തിലും 10.30 ന് നേർച്ചസദ്യ പള്ളിയുടെ പടിഞ്ഞാറ് വശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലിൽ…2 മണിക്ക് പ്രദക്ഷിണം പള്ളിയിൽ നിന്ന് പുറപ്പെട്ട് കിഴക്കേ അങ്ങാടിയിൽ കൂടി കോഴിപ്പിള്ളി കുരിശ് ചക്കാലക്കുടി വി. യൽദോ മാർ ബസേലിയോസ് ചാപ്പൽ എന്നിവിടങ്ങളിൽ ധൂപപ്രാർത്ഥനയ്ക്കു ശേഷം പള്ളിയിൽ തിരിച്ചെത്തും…

തുടർന്ന് ആശീർവ്വാദം 5 മണിക്ക് പള്ളി ഉപകരണങ്ങൾ തിരികെ മേമ്പൂട്ടിലേക്ക് ആഘോഷമായി കൊണ്ടുപോകുന്നു. 6 മണിക് സന്ധ്യാനമസ്കാരം. ഒക്ടോബർ 4 വെള്ളിയാഴ്ച 7 മണിക്ക് പ്രഭാത നമസ്കാരം 8 മണിക്ക് വി.മൂന്നിന്മേൽ കുർബ്ബാന ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും അഭി. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ സഹകാർമ്മികത്വത്തിലും.9 മണിക്ക് പാച്ചോർ നേർച്ച 10.30 ന് ലേലം വൈകിട്ട് 4 മണിക്ക് കൊടിയിറക്ക് 6.15 ന് സന്ധ്യാനമസ്ക്കാരം എന്നിങ്ങനെയാണ് പെരുന്നാൾ ക്രമീകരണങ്ങൾ… പെരുന്നാളിൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടി കെ സ് ആർ ടി സി പ്രത്യേക സർവ്വീസുകൾ നടത്തും. 12 ഗവൺമെൻ്റ് ഡിപ്പാർട്ട്മെൻ്റുകൾ ഏകോപിപ്പിച്ച് വേണ്ട ക്രമീകരണങ്ങൾ ഒരിക്കിയിട്ടുണ്ട് ഒക്ടോബർ 6 ന് രണ്ടാം കൂനൻ കുരിശ് സത്യത്തിൻ്റെ വാർഷികം ആഘോഷിക്കും എന്ന് ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, വലിയ പള്ളി വികാരി ഫാ. നോബി വെട്ടിച്ചിറ, ഫാ. ജോസ് തച്ചേത് കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ, ഏലിയാസ് കീരംപ്ലായിൽ , സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര, ബിനോയി മണ്ണൻചേരിൽ, എബി ചേലാട്ട്, ഡോ. റോയി മാലിൽ വലിയപള്ളി ട്രസ്റ്റിമാരായ ബാബു കുര്യാക്കോസ് പീച്ചക്കര,എൽദോസ് കണ്ണാപറമ്പേൽ, കെ.കെ. ചാണ്ടി കറുകപ്പിള്ളിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

You May Also Like

CRIME

കോതമംഗലം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും , പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി...

NEWS

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​പ്ര​യി​ലും ക​ല്ലേ​ലി​മേ​ട്ടി​ലും വീ​ണ്ടും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​ല്ലേ​ലി​മേ​ട്ടി​ല്‍ വീ​ടും പ​ന്ത​പ്ര​യി​ല്‍ കൃ​ഷി​യും ന​ശി​പ്പി​ച്ചു. കൊ​ള​മ്പേ​ല്‍ കു​ട്ടി-​അ​മ്മി​ണി ദ​മ്പ​തി​ക​ളു​ടെ വീ​ടി​ന് നേ​രേ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യ്ക്കും ഭി​ത്തി​ക​ള്‍​ക്കും കേ​ടു​പാ​ടു​ണ്ടാ​യി​ട്ടു​ണ്ട്....

NEWS

കോതമംഗലം : ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നെല്ലിമറ്റത്ത് റാലി നടത്തി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നെല്ലിമറ്റത്ത് സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും നഗരസഭയിലുമായി 165 വാർഡുകളിലും കുടുംബയോഗം സജീവമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി. എൽ ഡി എഫ് സംസ്ഥാന, ജില്ലാ നേതാക്കൾ കുടുംബയോഗങ്ങളിൽ സജീവമായി. കോട്ടപ്പടി പഞ്ചായത്തിലെ...

NEWS

കോതമംഗലം : തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ നാടകമാണ് ഇഡി ഇണ്ടാസെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കോതമംഗലം നഗരസഭ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് മലയിൻകീഴിൽ പൊതുസമ്മേളനം ഉദ്ഘാടനം...

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...

NEWS

കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...

ACCIDENT

കോതമംഗലം – കോതമംഗലം, വാരപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ചായക്കട തകർത്തു.നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്നലെ അർദ്ധരാത്രിയാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റ് തകർത്ത് കടയിലേക്ക് പാഞ്ഞ്...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

  കോതമംഗലം : നെല്ലിക്കുഴിയിൽ എൽ ഡി എഫ് വാർഡ് കൺവെൻഷനുകൾ ചേർന്നു.7,9,15 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ കെ ബി അൻസാർ,അരുൺ സി...

NEWS

  കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം1348 ന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ച് എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം...

error: Content is protected !!