കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ചുള്ള റവന്യൂ വകുപ്പിന്റെ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. പള്ളി വികാരി ഫാ. ജോസ് മാത്യു തേച്ചേത്തുകുടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോതമംഗലം എംഎൽഎ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം നിർവഹിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പെരുന്നാൾ നടത്തിപ്പിനും തീർത്ഥാടകരായി എത്തുന്ന ലക്ഷോപലക്ഷം ആളുകൾക്ക് ഏറെ സഹായകരമാകുമെന്ന് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ കോതമംഗലം താലൂക്ക് തഹസിൽദാർ അനിൽ കുമാർ എം., തന്നാണ്ട് ട്രസ്റ്റിമാരായ ശ്രീ. കെ.കെ. ജോസഫ്, ശ്രീ. എബി ചേലാട്ട്, സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ബിജോയ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സഹ വികാരി ഫാ. സാജു ജോർജ് വന്നു ചേർന്ന എല്ലാവർക്കും നന്ദി അറിയിച്ചു. നഗര സഭാ കൗൺസിലർ അംഗങ്ങളായ ശ്രീ. ഷിബു കുര്യാക്കോസ്, ശ്രീ. റിൻസ്, ഡെപ്യൂട്ടി തഹസിൽദാർമാരായ ശ്രീ. കെ. എം. സുബൈർ, ശ്രീമതി നസീറ T. A., പള്ളിയിലെ സഹവികാരിമാർ, വർക്കിങ്ങ് കമ്മിറ്റിയഗംങ്ങൾ, മാനേജിംഗ് കമ്മിറ്റി യഗംങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
