കോതമംഗലം : പൗരത്വ ഭേദഗതി നിയമം നമ്മുടെ സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്ക ഉളവാക്കിട്ടുണ്ടെന്നും, ജനാധിപത്യവും മതേതരത്വവും ആഗ്രഹിക്കുന്ന പൊതുസമൂഹത്തിന്റെ യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് കാഞ്ഞിരമറ്റം പള്ളി കൊടികുത്തു ചന്ദനക്കുടം ഉറൂസിന്റെ മത സൗഹാർദ സമ്മേളനത്തിൽ ആന്റണി ജോൺ എം.എൽ.എ അഭിപ്രായപ്പെട്ടു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഒത്തൊരുമിച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ തയാറാകണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. കഴിഞ്ഞ ശനിയാഴ്ച്ച തുടങ്ങിയ ചന്ദനക്കുടം ഉറൂസ് ഇന്ന് ചൊവ്വാഴ്ച അവസാനിക്കും.

You must be logged in to post a comment Login