കോതമംഗലം :കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം ക്രൈം ബ്രാഞ്ച് ഊർജ്ജിത നടപടികൾ സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. കോതമംഗലം കള്ളാട് സാറാമ്മ ഏലിയാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് നിലവിൽ No.874/CB/EKM/R/2024 നമ്പറായി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി സംശയിക്കുന്ന ആളുകളുടെയും സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തൽ, കൃത്യസ്ഥലത്ത് നിന്നും കിട്ടിയ തെളിവുകളുടെ പരിശോധന, സംശയിക്കപ്പെടുന്ന ഫോൺ നമ്പറുകളുടെ CDR, IPDR, IMEI details, ടവർ ലൊക്കേഷനുകൾ എന്നിവ ശേഖരിച്ചുള്ള പരിശോധന, Look Out നോട്ടീസ് തയ്യാറാക്കിയുള്ള വിവര ശേഖരണം, യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുന്നതിനായി തിരുവനന്തപുരം Rajeev Gandhi center for Biotechnology – ൽ Mitochondrial DNA പരിശോധന എന്നിവ ഉൾപ്പെടെയുള്ള ഊർജ്ജിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
