Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ 14 കേന്ദ്രങ്ങളിൽ കെ-ഫൈ സൗജന്യ ഇന്റർനെറ്റ്‌ ലഭ്യമാകും: ആന്റണി ജോൺ എം എൽ എ

Antony John mla

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 14 കേന്ദ്രങ്ങളിൽ കെ-ഫൈ സൗജന്യ ഇന്റർനെറ്റ്‌ ലഭ്യമാകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. സംസ്ഥാന ഐടി മിഷൻ പൊതുജനങ്ങൾക്കായി പൊതു ഇടങ്ങളിൽ നടപ്പാക്കുന്ന സൗജന്യ കേരള വൈ-ഫൈ സേവനമാണിത്.മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളായ കീരംപാറ ഗ്രാമപഞ്ചായത്ത്, കോതമംഗലം ബ്ലോക്ക് ഓഫീസ്-ന്യൂ ബിൽഡിങ്, കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡ്,കോതമംഗലം മുനിസിപ്പൽ ഓഫീസ്, കെ എസ് ഇ ബി ഓഫീസ് കോതമംഗലം, നെല്ലിക്കുഴി ലൈബ്രറി, കവളങ്ങാട് ഗ്രാമപഞ്ചായത്ത്, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, പി വി ഐ പി ഗാർഡൻ,കോതമംഗലം റവന്യൂ ടവർ MPOP,കോതമംഗലം മിനി സിവിൽ സ്റ്റേഷൻ, വാരപ്പെട്ടിപഞ്ചായത്ത് ഓഫീസ് , താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി കോതമംഗലം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സൗജന്യ വൈ-ഫൈ ലഭിക്കുന്നത്.

ഫോണിലോ കമ്പ്യൂട്ടറിലോ കേരള വൈ-ഫൈ കണക്ഷൻ ലഭിക്കുന്നതിന് കേരള ഗവൺമെന്റ് വൈഫൈ എടുത്തതിന് ശേഷം കെ-ഫൈ എന്ന സെലക്ട് ചെയ്യണം. തുടർന്ന് മൊബൈൽ നമ്പർ കൊടുക്കുന്നതോടെ ഒ ടി പി ലഭ്യമാകും. ഇതോടെ ഒരു GB സൗജന്യ വൈ-ഫൈ ലഭിക്കുകയും ചെയ്യും. ദിവസം 1 GB വരെ 10 MBPS വേഗതയിൽ ഉപയോഗിക്കാനാകും. ഈ പരിധി കഴിഞ്ഞാലും സർക്കാർ സേവനങ്ങൾ കിട്ടും.കെ-ഫൈ പരിധിക്കുള്ളിൽ എത്തുമ്പോൾ വൈ-ഫൈ ഓൺ ചെയ്ത് മൊബൈൽ നമ്പർ കൊടുത്ത് ലോഗിൻ ചെയ്യാം.ഇപ്പോൾ ഒരു സ്ഥലത്ത് 100 പേർക്ക് ഉപയോഗിക്കാവുന്ന ഇന്റർനെറ്റ് ശേഷി ഉപയോഗം വിലയിരുത്തി വർദ്ധിപ്പിക്കുമെന്നും, തുടർച്ചയിൽ മണ്ഡലത്തിലെ കൂടുതൽ കേന്ദ്രങ്ങളിൽ കെ -ഫൈ സൗജന്യ ഇന്റർനെറ്റ്‌ ലഭ്യമാക്കുമെന്നും ആന്റണി ജോൺ എം എൽ എ പറഞ്ഞു .

You May Also Like

NEWS

പല്ലാരമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

NEWS

പല്ലാരിമംഗലം : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഞ്ചായത്ത് കാര്യാലയത്തിൻ്റെ കവാടം എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ...

NEWS

കോതമംഗലം; ആറ് സെൻ്റ് സ്ഥലത്ത് പച്ചപ്പിന്റെ സ്വർഗം; കോതമംഗലം സ്വദേശി കവളമായ്ക്കൽ ജോസിന്റെ വേറിട്ട ജൈവകൃഷി രീതി കാണാം. കോതമംഗലത്ത് മലയിൽ കീഴിനു സമീപമാണ് ജോസിൻ്റെ പുരയിടം. ആറ് സെൻ്റ് മാത്രം വരുന്ന...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ – വെള്ളാരംകുത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ ഡെയ്സി ജോയി അധ്യക്ഷത...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...

NEWS

കോതമംഗലം :മൂന്ന് പതിറ്റാണ്ടിന് ശേഷം കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ നിന്നും പുതിയ ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിച്ചു. കോതമംഗലം- ആലുവ -കട്ടപ്പന- കമ്പം – എറണാകുളം ഇന്റർ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

error: Content is protected !!