Connect with us

Hi, what are you looking for?

NEWS

നന്നായി പഠിച്ചാൽ ഏതു പദവിയിലും എത്തിച്ചേരാമേന്നും, മാമലക്കണ്ടത്തെ വിദ്യാർത്ഥികൾക്ക് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും ജസ്റ്റിസ് സി. പ്രദീപ് കുമാർ

കോതമംഗലം :മാമലക്കണ്ടത്തെ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ് കുമാർ പറഞ്ഞു. മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യ – പോഷകാഹാര കിറ്റുകളുടെ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നന്നായി പഠിച്ചാൽ ഏതു പദവിയിലും എത്തിച്ചേരാൻ കഴിയും. നിയമരംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണ്. ലഹരി പോലുള്ള തെറ്റായ മാർഗത്തിലേക്ക് പോകാതിരിക്കാൻ വിദ്യാർത്ഥികൾ പ്രത്യേക ശ്രദ്ധ പുലർത്തണം.
സ്കൂളിന്റെ വികസനത്തിനും നാടിന്റെ ഉന്നമനത്തിനും എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകൾക്കുള്ള ഇൻവെർട്ടർ വിതരണോദ്ഘാടനം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് നിർവഹിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് ജി. പത്മകുമാർ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ അനിൽ ഭാസ്‌കർ മുഖ്യപ്രഭാഷണം നടത്തി. സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ ആർ.രജിത വിശിഷ്ടാതിഥിയായി. ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർമാരായ ഉല്ലാസ് മധു, ജിൻസിമോൾ കുര്യൻ, ഗവ. ഒബ്‌സെർവഷൻ ഹോം സൂപ്രണ്ട് പി.എസ് സിനി, റിസോഴ്‌സ് പേഴ്‌സൺ പ്രതിനിധി ടി.ഡി ജോർജ്‌കുട്ടി, രാജഗിരി ഔട്ട്‌റീച്ച് -കാവൽ പദ്ധതി പ്രോഗ്രാം കോഓഡിനേറ്റർ കെ.എം ജിൻഷ ബാബു, സ്പോൺസർമാരായ വൈസ്മെൻ ഇൻ്റർനാഷണൽ സോൺ ലഫ്റ്റനൻ്റ് റീജനൽ ഡയറക്‌ടർ ജിജോ വി. എൽദോ, തിരുകൊച്ചി പ്രൊവിൻസ് വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ കെ.ആർ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

 

You May Also Like

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...

NEWS

കോതമംഗലം : ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നെല്ലിമറ്റത്ത് റാലി നടത്തി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നെല്ലിമറ്റത്ത് സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

NEWS

കോതമംഗലം: സിപിഎം യുവനേതാവിന്റെ പ്രതിശ്രുത വധുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലി പടിഞ്ഞാറെച്ചാലില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ മാസം മുപ്പതിന് വിവാഹം...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ എൽ ഡി എഫ് തെരത്തെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എം എസ് ജോർജ് അധ്യക്ഷനായി.സി...

NEWS

കോതമംഗലം :കീരം പാറ സെൻ്റ് സ്റ്റീഫൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു . കേരള സ്കൂൾ സംസ്ഥാന കായിക മേള വിജയികളെയും, IT ഓവറോൾ ചാമ്പ്യൻഷിപ്പ്,...

error: Content is protected !!